kannur local

ആറളം ഫാം: 38 കോടിയുടെ നബാര്‍ഡ് പദ്ധതി ടെന്‍ഡര്‍ ചെയ്തു

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 38 കോടിയുടെ നബാര്‍ഡ് വികസന പദ്ധതി ടെന്‍ഡര്‍ ചെയ്തു. കിറ്റ്‌കോയ്ക്കാണു നിര്‍വഹണ ചുമതല. വളയംചാലില്‍ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കാന്‍ 6.90 കോടിയും ഓടന്‍തോട് പാലത്തിന് 7.10 കോടിയും വിനിയോഗിക്കും.
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികില്‍സയ്ക്ക് സൗകര്യമൊരുക്കാന്‍ 17.43 കോടിയും ഹോമിയോ ഡിസ്‌പെന്‍സറിക്ക് 55.96 ലക്ഷവും വിനിയോഗിക്കും. ഫാമില്‍ ആയുര്‍വേദ ചികില്‍സയ്ക്ക് സൗകര്യമൊരുക്കാന്‍ 34.95 ലക്ഷവും ഹോമിയോ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കുള്ള താമസസൗകര്യം ഒരുക്കാന്‍ 81.25 ലക്ഷവും അനുവദിക്കും.
ഫാം സ്്കൂളിനെ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി കെട്ടിടസൗകര്യം ഒരുക്കാന്‍ 26.74 കോടിയും ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണത്തിന് 26.05 കോടിയും വിനിയോഗിക്കും. എല്‍പി സ്‌കൂള്‍ കെട്ടിടനിര്‍മാണത്തിന് 28.49 കോടിയും അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ 67.29 ലക്ഷവും ലഭിക്കും. ഫാമില്‍ പുതുതായി കൃഷിഭവനും വെറ്ററിനറി ഡിസ്‌പെന്‍സറിയും അനുവദിക്കും.
ഇതിനായി 60 ലക്ഷം രൂപയാണ് നീക്കിവച്ചത്. കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിന് 21.65 കോടിയും പോലിസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കാന്‍ 25.11 ലക്ഷവും കളിസ്ഥല നിര്‍മാണത്തിന് 60 ലക്ഷം രൂപയും ചെലവഴിക്കും. വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ വേലി സ്ഥാപിക്കാന്‍ 28.47 കോടിയും ആറു കിലോമീറ്റര്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 30.28 കോടിയും അനുവദിച്ചു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നബാര്‍ഡ് പദ്ധതികള്‍ക്കുള്ള രൂപരേഖ സമര്‍പ്പിച്ചത്. പട്ടികവര്‍ഗ വികസന വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
വിവിധ പദ്ധതികള്‍ക്കായി പുനരധിവാസ മേഖലയില്‍ സ്ഥലവും അനുവദിച്ചിട്ടുണ്ട്. ആദിവാസികള്‍ക്ക് തൊഴിലും കൂലിയും ലഭ്യമാക്കാന്‍ പശുവളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും ഇതോടൊപ്പം പൂര്‍ത്തിയാക്കും. ഒരുവര്‍ഷത്തിനകം പദ്ധതികളെല്ലാം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
Next Story

RELATED STORIES

Share it