kozhikode local

ആറളം കേസ്: നദീറിനെ വീണ്ടും ചോദ്യംചെയ്തു

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്ന നദീര്‍ എന്ന നദിയെ ആഭ്യന്തരസുരക്ഷാ വിഭാഗം (ഐഎസ്എ) നേതൃത്വത്തില്‍ വീണ്ടും ചോദ്യം ചെയ്തു. ആഭ്യന്തരസുരക്ഷാ വിഭാഗം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നദീറിനെ ചോദ്യം ചെയ്തത്. രാവിലെ പതിനൊന്ന് മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യല് വൈകീട്ട് മൂന്ന് വരെ നീണ്ടു. നേരത്തെ അറിയിച്ചത് പ്രകാരം നദി നേരിട്ട് ഹാജരാകുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കേസ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് കൈമാറുന്നത്. നദിയുടെ മൊഴി രേഖപ്പെടുത്താനാണ് വിളിച്ചു വരുത്തിയതെന്നു അധികൃതര്‍ പറഞ്ഞു. നദിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അനേഷ്വണം നടത്തും. നദി മാവോവദിയല്ല എന്നുണ്ടെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. 2016 ഡിസംബറിലാണ് നദീറിന്റെ പേരില്‍ ആറളം പോലിസ് കേസ് രജിസ്റ്റര്‍ ചെയുന്നത്. ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോവാദി ലഘുലേഖ വിതരണം ചെയ്തുവെന്നാണ് കേസ്. കേസ് പെട്ടെന്ന് തീരുമെന്ന പ്രതീക്ഷയിലാണുള്ളതെന്നും പോലിസ് ഹൈക്കോടതിയില്‍ നല്‍കുന്ന റിപോര്‍ട്ടിനനുസരിച്ചായിരിക്കും കാര്യങ്ങളെന്നും നദീര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
Next Story

RELATED STORIES

Share it