ആറന്മുളയില്‍ നിന്ന് പുരാവസ്തു ശില്‍പങ്ങള്‍ കണ്ടെടുത്തു

ആറന്മുള: പുരാവസ്തു പ്രാധാന്യമുള്ള ശില്‍പങ്ങള്‍ ആറന്മുളയില്‍ നിന്ന് കണ്ടെടുത്തു. ആറന്മുള ആഞ്ഞിലിമൂട്ടില്‍ക്കടവിനു സമീപമുള്ള നദീതീരത്ത് മണ്ണിടിഞ്ഞ ഭാഗത്തുനിന്നാണ് ഇവ കണ്ടെടുത്തത്. മണ്ണ് ചുട്ടെടുക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കളിമണ്ണില്‍ നിര്‍മിച്ച വിഗ്രഹങ്ങളും ശില്‍പങ്ങളുമാണ് കണ്ടെടുത്തത്. എന്നാല്‍, നിര്‍മാണ ശൈലിയിലെ സൂക്ഷ്മത ആറന്മുളയുടെ പൗരാണിക പ്രാധാന്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. തിരുനിഴല്‍മാലയെന്ന തമിഴ് ഗ്രന്ഥത്തില്‍ ആറന്മുളയുടെ ഒട്ടേറെ പ്രത്യേകതകള്‍ പരാമര്‍ശിക്കുന്നുണ്ട്. ആറന്മുളയ്ക്കും വൈവിധ്യമാര്‍ന്ന തമിഴ് പാരമ്പര്യവുമായി ബന്ധമുണ്ട്. ശില്‍പങ്ങള്‍ പോലിസ് സാന്നിധ്യത്തില്‍ സുരക്ഷിതമായി ഏറ്റെടുത്തു പുരാവസ്തു വകുപ്പിന് കൈമാറി വിശദമായ പഠനം നടത്തും.
ശില്‍പങ്ങളുടെ പ്രത്യേകതകളും പഴക്കവും ഹെറിറ്റേജ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധരും പഠനവിധേയമാക്കുമെന്ന് ഹെറിറ്റേജ് ട്രസ്റ്റ് ട്രസ്റ്റി അജയകുമാര്‍ വല്ലുഴത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it