ആര്‍ക്കിയോളജിക്കല്‍ സര്‍വേ കൈയേറ്റക്കാരെ പോലെ പെരുമാറുന്നു: ഇ ടി

ന്യൂഡല്‍ഹി:  സാംസ്‌കാരിക പൈതൃകങ്ങളും ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കുന്നതില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് ആത്മാര്‍ഥതയില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ചില ഘട്ടങ്ങളില്‍ മൂകസാക്ഷികളായും മറ്റു ചിലപ്പോള്‍ കൈയേറ്റക്കാരുമായാണ് വകുപ്പ് പെരുമാറുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ പറഞ്ഞു. പുരാവസ്തു സംരക്ഷണ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖ്ഫ് ബോര്‍ഡിന്റെയും കേന്ദ്ര-സംസ്ഥാന പുരാവസ്തു സംരക്ഷണ ബോര്‍ഡുകളുടെയും സംരക്ഷണത്തിലായിരുന്ന സ്ഥലങ്ങള്‍ പോലും വളച്ചുകെട്ടിയെടുത്ത് വേലികെട്ടിയിരിക്കുകയാണ്. ഇത് ആരാധനാ കര്‍മകള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇഎസ്‌ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികില്‍സ നിഷേധിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി.  സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികില്‍സ വേണമെങ്കില്‍ ചികില്‍സ ആവശ്യമായ തിയ്യതിക്കു തൊട്ടുമുമ്പുള്ള രണ്ടു വര്‍ഷങ്ങളില്‍ 156 ഹാജരും അതില്‍ രണ്ട് വിഹിത കാലയളവില്‍ 78 ഹാജരും മുടങ്ങാത്ത നാല് വിഹിത അടവും വേണമെന്ന വ്യവസ്ഥു തൊഴിലാളികള്‍ക്ക് ദോഷകരമാണെന്നും ലോക്‌സഭയില്‍ ശൂന്യവേളയില്‍ എംപി പറഞ്ഞു. വ്യവസ്ഥ നടപ്പാക്കിയതിലൂടെ കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും  സൂപ്പര്‍ സെപ്ഷ്യാലിറ്റി ചികില്‍സ നിഷേധിക്കപ്പെടുകയാണ്.  കര്‍ക്കശമായ വ്യവസ്ഥകള്‍ കൊണ്ടുവന്ന് കശുവണ്ടിത്തൊഴിലാളികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ഇഎസ്‌ഐ ആനുകൂല്യമുള്ളവരുടെയും ആശ്രിതരുടെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികില്‍സ നിഷേധിക്കുന്നതും ഇന്‍ഷുറന്‍സ് ആനുകൂല്യ പരിധിയില്‍ നിന്നും അവരെ പുറത്താക്കുന്നതും ന്യായീകരിക്കാവുന്നതല്ലെന്നും പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ പറഞ്ഞു.
ഡെയ്‌ലേഷ് പറയുന്നത്.
Next Story

RELATED STORIES

Share it