Pathanamthitta local

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഷോപ്പ് ഉടമയെ ആക്രമിച്ചതായി പരാതി

കോഴഞ്ചേരി: കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മെഡിക്കല്‍ ഷോപ്പ് ഉടമയെ ആക്രമിച്ചു. പ്ലാങ്കമണ്‍ ജങ്ഷനിലെ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന പ്ലാങ്കമണ്‍ വടക്കേതുണ്ടിയില്‍ ലിതന്‍ മാത്യുവി(32) നെ തലയ്ക്കു ഗുരുതരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 9ന്് തന്റെ വാഹനം മെഡിക്കല്‍ ഷോപ്പിന് സമീപം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നും ഡിവൈഎഫ്‌ഐ പ്ലാങ്കമണ്‍ യൂനിറ്റ് മെംബറായ തന്നെ രാഷ്ട്രീയ വിരോധത്താല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോധപൂര്‍വം ആക്രമിക്കുകയായിരുന്നുവെന്നും ലിതന്‍ പോലിസിനോട് പറഞ്ഞു. കോയിപ്രം എസ്എച്ച്ഒ കെ എസ് ഗോപകുമാര്‍, സിപിഒമാരായ പ്രബോദ്, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അക്രമത്തിന് നേതൃത്വം കൊടുത്ത നാലംഗ സംഘത്തിലെ അംഗമായ പ്ലാങ്കമണ്‍ പനച്ചിക്കല്‍ പുത്തേടത്ത് ശ്രീരാജി (30) നെ ഇന്നലെ പുലര്‍ച്ചെ നാലിനു പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. പ്ലാങ്കമണ്ണിലും പരിസര പ്രദേശത്തും പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സിപിഎം - ഡിവൈഎഫ്‌ഐ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. അക്രമി സംഘത്തിലെ മുഴുവന്‍ പേരെയും നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ കോഴഞ്ചേരി ബ്ലോക്ക്  ഭാരവാഹികളായ ബിജിലി പി ഈശോ, എസ്. ഉദയകുമാര്‍  ആവശ്യപ്പെട്ടു.
ഹര്‍ത്താല്‍ നടത്തും
കോഴഞ്ചേരി: ആര്‍എസ്എസ് അക്രമത്തില്‍ പ്രതിഷേധിച്ച്  സിപിഎം-ഡിവൈഎഫ്‌ഐ  നേതൃത്വത്തില്‍ പ്ലാങ്കമണ്ണില്‍ ഇന്ന്   രാവിലെ ആറു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ഹര്‍ത്താല്‍ ആചരിക്കും.
Next Story

RELATED STORIES

Share it