palakkad local

ആര്‍എസ്എസ് ആക്രമണത്തില്‍ വീട് തകര്‍ത്തു

വടക്കഞ്ചേരി: സിപിഎം പ്രവര്‍ത്തകന്റെ വീട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തകര്‍ന്നു. പുതുക്കോട് കണക്കന്നൂര്‍ അനില്‍ കുമാറിന്റെ വീടാണ് ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത്. വീടിന്റെ ജനല്‍ചില്ലുകളും മറ്റും അക്രമികള്‍ തകര്‍ത്തു. സിഐടിയു പാടൂര്‍ യൂനിറ്റിലെ ചുമട്ട് തൊഴിലാളിയാണ് അനില്‍കുമാര്‍. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. കണക്കന്നൂര്‍ സ്വദേശി സന്ദീപിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ആറുപേരെ കൂടി പിടികൂടാനുണ്ട്. അക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം പുതുക്കോട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണക്കന്നൂരില്‍ പ്രകടനം നടത്തി. സിപിഎം ഏരിയാ സെക്രട്ടറി കെ ബാലന്‍, ജില്ലാ കമ്മിറ്റി അംഗം ടി എം ശശി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ എന്‍ സുകുമാരന്‍, എ കെ സെയ്ത് മുഹമ്മദ്, ലോക്കല്‍ സെക്രട്ടറി എം കെ ചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it