ആര്‍എസ്എസ് ആക്രമണം; പ്രതിഷേധിച്ചു
BY kasim kzm20 Dec 2017 3:35 AM GMT
kasim kzm20 Dec 2017 3:35 AM GMT
ആലപ്പുഴ: വിദ്യാര്‍ഥിക്ക് നേരെ ആര്‍എസ്എസ് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച്് റാലിയും തെരുവുനാടകവും കൂട്ടപ്പാട്ടും നടത്തി. യുവ സമിതിയംഗവും അമ്പലപ്പുഴ ഗവ.കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ ലിയോണ്‍ പീറ്റര്‍ വര്‍ഗീസിനെയാണ് ആര്‍എസ്എസുകാര്‍ ആക്രമിച്ചത്്. കേരള ശാസ്ത്രസാഹിത്യ പരിഷത്തും യുവ സമിതിയും സംയുക്തമായാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5ന് കോളജില്‍ നിന്നു വീട്ടിലേക്കു പോകാനായി അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുന്ന വഴി ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ലിയോണ്‍ പീറ്റര്‍ വര്‍ഗീസിനെ മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. എസ്എഫ്ഐ ഏരിയ കമ്മിറ്റിയംഗം കൂടിയായ ലിയോണ്‍ നവ മാധ്യമങ്ങളില്‍ ആര്‍എസ്എസിനെതിരായി പോസ്റ്റ് ഇട്ടതില്‍ പ്രകോപിതരായാണ് മര്‍ദ്ദിച്ചതെന്ന് പറയപ്പെടുന്നു. ഇന്നലെ വൈകീട്ട് 5 ഓടെ അമ്പലപ്പുഴ കച്ചേരിമുക്കിലായിരുന്നു സമരം. പരിഷത് ജില്ലാ സെക്രട്ടറി പ്രവീണ്‍ ലാല്‍, ശിവകുമാര്‍, സിതാര, ശ്രീകുമാര്‍, സുബൈര്‍, പ്രകാശ്, ഗ്രാമദീപം ഷാജി പ്രതിഷേധത്തിന് നേതൃത്വം നല്കി.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT