Idukki local

ആരോപണം അടിസ്ഥാനരഹിതം: എസ്എംസി എക്‌സിക്യൂട്ടീവ്

മുണ്ടിയെരുമ: കുട്ടികള്‍ക്കുള്ള ഭക്ഷണവിതരണത്തില്‍ അഴിമതി നടന്നെന്ന ആരോപണം അടിസ്ഥാന രഹിതവും നുണയുമാണെന്ന് കല്ലാര്‍ എല്‍പി സ്‌കൂള്‍ എസ്എംസി എക്‌സിക്യൂട്ടീവും ഹെഡ്മിസ്ട്രസ്സും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിശദീകരണം: എസ്എംസി ചെയര്‍മാന് താല്‍പര്യമുള്ള അര്‍ഹതയില്ലാത്ത ചിലരെ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപക നിയമനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
താല്‍പര്യമുള്ള താല്‍ക്കാലിക അധ്യാപകനെ സ്ഥിരം അധ്യാപകന്‍ വന്നപ്പോള്‍ പിരിച്ചുവിട്ടിരുന്നു. സ്‌കൂള്‍ബസില്‍ വന്നുകൊണ്ടിരുന്ന എസ്എംസി ചെയര്‍മാന്റെ രണ്ട് കുട്ടികളുടെ ഒരു വര്‍ഷത്തെ കുടിശികയായ ബസ് ഫീസ് ചോദിച്ചിരുന്നു. ഈ സ്‌കൂളിലെ അറബിക് അധ്യാപകന്‍ നവമാധ്യമങ്ങളിലൂടെ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തിയതിന് അദ്ദേഹത്തെ ഉപജില്ലാതലത്തിലും വുദ്യാഭ്യാസ ജില്ലാതലത്തിലും അന്വേഷണം നടത്തിസ്‌കൂളില്‍ നിന്ന് സ്ഥലംമാറ്റിയിരുന്നു. ഇതെല്ലാമാണ് സ്‌കൂളിനെതിരേ തിരിയാന്‍ ഇവരെ പ്രേരിപ്പിച്ചത്. എസ്എംസി ചെയര്‍മാന്‍ നവമാധ്യമങ്ങളിലൂടെ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള  വ്യാജപ്രചരണങ്ങള്‍ നടത്തുകയും എസ്എംസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചോദ്യം ചെയ്യുകയുമുണ്ടായിട്ടുണ്ട്.
സ്‌കൂളുമായി ബന്ധപ്പെട്ട ഉച്ചഭക്ഷണ കണക്കുകള്‍ ഉള്‍പ്പെടെ എല്ലാ കണക്കുകളും മാസം തോറും സബ്കമ്മറ്റികൂടി കണക്ക് പരിശോധിക്കുകയും എസ്എംസി എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ അവതരിപ്പിക്കുകയും പൊതുയോഗത്തില്‍ പാസാക്കിയിട്ടുള്ളതുമാണ്. സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തി അഡ്മിഷന്‍ കുറയ്ക്കാനും പൊതുവിദ്യാലയത്തെ നശിപ്പിക്കാനുമാണ് എസ്എംസി ചെയര്‍മാന്റെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
Next Story

RELATED STORIES

Share it