wayanad local

ആരോഗ്യവകുപ്പ് അധികൃതര്‍ നരിമട കോളനി സന്ദര്‍ശിച്ചു

ഇരിട്ടി: പേരട്ട നരിമട കോളനിയിലെ രാജു (46) എന്ന ആദിവാസി യുവാവ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മതിയായ ചികില്‍സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് അധികൃതരും രാജുവിന്റെ ബന്ധുക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നും ആവശ്യം ശക്തമായി.
ഇക്കാര്യമുന്നയിച്ച് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ഇന്നലെ രാവിലെ ജില്ലാ മെഡിക്കല്‍ ഓഫിസറെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് ഡിഎംഒ ഡോ. നാരായണ നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘം രാജുവിന്റെ വീട്ടിലെത്തി. ഭാര്യ സീമ ആശുപത്രിയിലുണ്ടായ സംഭവം ഡിഎംഒയോട് വിവരിച്ചു.
ഇരിട്ടി താലൂക്ക് ആശുപത്രിയില്‍നിന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കണമെന്ന ഡോക്ടറുടെ കുറിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ സ്ഥലമില്ലാത്തതിനാല്‍ വെളിയിലാണു കിടത്തിയത്.
രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ഡ്യൂട്ടി നഴ്‌സിനോട് പലതവണ വിവരം പറഞ്ഞിട്ടും ഡോക്ടര്‍ പരിശോധിക്കാന്‍ എത്തിയില്ല. ക്ഷയരോഗിയായിരുന്ന രാജുവിന് മതിയായ പരിചരണം കിട്ടാത്തതാണ് മരണകാരണമെന്നും സീമ ആരോപിച്ചു. പ്രഥമികാന്വോഷണ റിപോര്‍ട്ടില്‍  ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഡിഎംഒ ഉറപ്പുനല്‍കി.
റിപോര്‍ട്ട് മന്ത്രിക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കുട്ടികളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.
കുടുംബത്തിന് ഐടിഡിപി അനുവദിച്ച 5000 രൂപ എംഎല്‍എ കൈമാറി. കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് പായം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ നിവേദനം രാജുവിന്റെ ഭാര്യ സീമ ഡിഎംഒയ്ക്ക് കൈമാറി.  ണ് കോളനി സന്ദര്‍ശിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇരിട്ടി, ഉളിക്കല്‍ എസ്‌ഐമാരുടെ നേതൃത്വത്തില്‍ പ്രദേശത്ത് കനത്ത പോലിസ് സുരക്ഷ ഒരുക്കിയിരുന്നു.
Next Story

RELATED STORIES

Share it