Second edit

ആയുസ്സ് കുറയ്ക്കുന്നവര്‍

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ അഗ്‌നിശമന വിഭാഗത്തിന്റെ ഒരു ഓഫിസില്‍ 1901 തൊട്ട് കത്തുന്ന ഒരു ഇലക്ട്രിക് ബള്‍ബുണ്ട്. ഇപ്പോഴതിന്റെ പ്രകാശം അല്‍പം മങ്ങിയിരിക്കുന്നു എന്നു മാത്രം. നൂറുകൊല്ലത്തിലധികമായി ഫ്യൂസാവാതെ നില്‍ക്കുന്ന ബള്‍ബോ എന്നു ചോദിച്ചേക്കാം. നാം ഉപയോഗിക്കുന്ന ബള്‍ബിന് രണ്ടോ മൂന്നോ കൊല്ലമാണ് ആയുസ്സ്.
ബള്‍ബിന്റെ ആയുസ്സ് കുറയ്ക്കാന്‍ നിര്‍മാതാക്കള്‍ തന്നെ തീരുമാനിക്കുകയായിരുന്നു. 1924ല്‍ യുഎസിലെ ബള്‍ബ് നിര്‍മാതാക്കള്‍ ഒന്നിച്ചുകൂടി ബള്‍ബിന്റെ ആയുസ്സ് 1000 മണിക്കൂറായി കുറച്ചു. ബള്‍ബിന്റെ വില്‍പന കൂട്ടാനുള്ള കുതന്ത്രമായിരുന്നു അത്. ഇന്നും പല കമ്പനികളും തങ്ങളുടെ ഉല്‍പന്നങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുന്നു. ആപ്പിള്‍ ഐഫോണിന്റെ ആയുസ്സ് കമ്പനി ബോധപൂര്‍വം പരിമിതപ്പെടുത്തുകയായിരുന്നു. മറ്റു പല കമ്പനികളും തങ്ങളുടെ ഉല്‍പന്നങ്ങള്‍ അധികകാലം നിലനില്‍ക്കില്ലെന്ന് ഉറപ്പുവരുത്തുന്നു.
ഇത് കുത്തകകള്‍ക്ക് ഗുണം ചെയ്യുമെങ്കിലും ഉപഭോക്താക്കള്‍ക്കും പരിസ്ഥിതിക്കും വലിയ നഷ്ടം വരുത്തുന്നു. ഒരു പഠനമനുസരിച്ച്, ഇത്തരം ദുര്‍വ്യയം ഒഴിവാക്കിയാല്‍ ഏതാണ്ട് മൂന്നുലക്ഷം കോടി ഡോളറിന്റെ ലാഭം മനുഷ്യരാശിക്കുണ്ടാവും. അതുകൊണ്ടുതന്നെ ഫ്രാന്‍സ് പോലുള്ള ചില രാജ്യങ്ങള്‍, ബോധപൂര്‍വം ഉല്‍പന്നങ്ങളുടെ ആയുസ്സ് കുറയ്ക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയിരിക്കുന്നു.

Next Story

RELATED STORIES

Share it