World

ആമസോണ്‍ മുഖം തിരിച്ചറിയല്‍ സംവിധാനം: യുഎസ് സമാജികര്‍ കുറ്റവാളികള്‍

ന്യൂയോര്‍ക്ക്: ആമസോണിന്റെ മുഖം തിരിച്ചറിയല്‍ സംവിധാനത്തിന് കൃത്യതയില്ലെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍(എസിഎഎല്‍യു) പരിശോധനാ റിപോര്‍ട്ട്.
535 കോണ്‍ഗ്രസ് അംഗങ്ങളുടെ മുഖം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതില്‍ 28അംഗങ്ങളുടെയും മുഖം കുറ്റവാളികളുടെ മുഖവുമായി സാദൃശ്യമുള്ളതായിരുന്നു.
ആപ്ലിക്കേഷനില്‍ വംശീയമായ തെറ്റുകളും ചൂണ്ടിക്കാട്ടുന്നുണ്ട്്. തെറ്റായി രേഖപ്പെടുത്തിയ 28 റിപോര്‍ട്ടില്‍ 11ഉം ആളുകളുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്. 11 പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടും. ആപ്ലിക്കേഷനില്‍ കുറ്റവാളികളെന്ന് സംശയമുയര്‍ത്തുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതുവരെ ഒരു കേസില്‍ പോലും ഉള്‍പ്പെടാത്തവരാണെന്നിരിക്കെ ആമസോണിന്റെ പുതിയ സംവിധാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ഈ സംവിധാനം പോലിസ് അന്വേഷണങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുന്നതെന്നത് പ്രശ്‌നത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നുവെന്ന് എസിഎഎല്‍യു ആരോപിക്കുന്നു. ഈ ആപ്ലിക്കേഷനുവേണ്ടി യുഎസിലെ നീതിനിര്‍വഹണ വിഭാഗം ഓരോ മാസവും ശരാശരി 12 യുഎസ് ഡോളര്‍ ചെലവാക്കുന്നുവെന്നും എസിഎഎല്‍യു ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it