World

ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ക്ക് ഇസ്രായേല്‍ നാടുകടത്തല്‍ നോട്ടീസ് നല്‍കി

തെല്‍അവീവ്: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇസ്രായേല്‍ നാടുകടത്തല്‍ നോട്ടീസ് നല്‍കിത്തുടങ്ങി. എരിത്രിയ, സുദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്  നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇസ്രായേലിലെ ഹാറെത്‌സ് ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. തുറന്ന ജയില്‍ സംവിധാനത്തിന് (ഓപണ്‍ ഡിറ്റന്‍ഷന്‍ ഫെസിലിറ്റിക്ക്) പുറത്തു കഴിയുന്ന 20000 അഭയാഥികള്‍ ഉത്തരവു പ്രകാരം 60 ദിവസത്തിനകം രാജ്യം വിടണം. രാജ്യം വിടാന്‍ തയ്യാറാവത്തവരെ ജയിലിലടയ്ക്കും. അഭയാര്‍ഥികള്‍ റുവാണ്ടയിലേക്കോ തങ്ങളുടെ മാതൃരാജ്യത്തേക്കോ മടങ്ങണം എന്നാണ് ഇസ്രായേല്‍ ഭരണകൂടത്തിന്റെ നിര്‍ദേശം. കുടുംബസമേതം കഴിയുന്ന അഭയാര്‍ഥികളെ നിര്‍ബന്ധിച്ച് നാടുകടത്താനുള്ള തീരുമാനത്തില്‍ ഭാവിയില്‍ മാറ്റം വരുത്തിയേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. അഭയാര്‍ഥികളെ നിര്‍ബന്ധിച്ച് നാടുകടത്തുന്ന ബില്ല് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കിയത്. എന്നാല്‍, ആഫ്രിക്കന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ കരാറുണ്ടാക്കിയെന്ന ഇസ്രായേലിന്റ അവകാശവാദം ഉഗാണ്ടയും റുവാണ്ടയും തള്ളി.
Next Story

RELATED STORIES

Share it