ആന്റിഗ്വ പൗരത്വമെടുത്ത് വ്യാപാര വ്യാപനത്തിന് മെഹുല്‍ ചോക്്‌സി

ന്യൂഡല്‍ഹി: താന്‍ ആന്റിഗ്വ-ബാര്‍ബുഡ പൗരത്വമെടുത്തത് വ്യവസായം വ്യാപിപ്പിക്കാനാണെന്ന് പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സി. ആന്റിഗ്വ 132 രാജ്യങ്ങളില്‍ വിസരഹിത സന്ദര്‍ശനം അനുവദിക്കുന്നതുകൊണ്ടാണ് പൗരത്വമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ആന്റിഗ്വായിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇതു റിപോര്‍ട്ട് ചെയ്തത്. ഭാരതസര്‍ക്കാരിന്റെ ആരോപണങ്ങളില്‍ സത്യമില്ലെന്ന് ചോക്‌സിക്ക് വേണ്ടി അയാളുടെ അഭിഭാഷകന്‍ ഡേവിഡ് ഡോര്‍സെറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതായി ആന്റിഗ്വാ പത്രം ഡെയ്‌ലി ഒബ്‌സര്‍വര്‍ അറിയിച്ചു.
അഭിഭാഷകരുടെ ഉപദേശംമൂലം താന്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും വാര്‍ത്താക്കുറിപ്പിലുണ്ടെന്ന് പത്രം പറഞ്ഞു. മരുമകന്‍ നീരവ് മോദിക്കൊപ്പം ബാങ്കില്‍ നിന്ന് 200 കോടി യുഎസ് ഡോളര്‍ കടമെടുത്ത് മുങ്ങിയ ചോക്‌സി ആന്റിഗ്വ പൗരത്വമെടുത്തത് കഴിഞ്ഞവര്‍ഷം നവംബറിലാണ്.
ചോക്‌സി കരീബിയന്‍ രാജ്യമായ ആന്റിഗ്വ ബാര്‍ബുഡയിലെ പൗരത്വമെടുത്തുവെന്ന റിപോര്‍ട്ടിനെത്തുടര്‍ന്ന് അയാള്‍ എവിടെയാണെന്ന് ആരാഞ്ഞ് സിബിഐ ആന്റിഗ്വന്‍ അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. മെഹുല്‍ ചോക്‌സിയെയും നീരവ് മോദിയെയും തിരിച്ചയക്കാന്‍ ഇന്ത്യയില്‍ നിന്നു നിയമാനുസൃതമായ അഭ്യര്‍ഥന ഉണ്ടാവുന്നുവെങ്കില്‍ പരിഗണിക്കാനിടയുണ്ടെന്ന് ആന്റിഗ്വ സൂചിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it