ആദ്യ ഇന്റര്‍നെറ്റ് ടെലിഫോണ്‍ സൗകര്യവുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രാജ്യത്തെ ഏതു നമ്പറുകളിലേക്കും വിളിക്കാവുന്ന ഇന്റര്‍നെറ്റ് ടെലിഫോണ്‍ സൗകര്യവുമായി ബിഎസ്എന്‍എല്‍. വിങ്‌സ് എന്നു പേരിട്ട ആപ്ലിക്കേഷനാണ് ഇതിനായി ബിഎസ്എന്‍എല്‍ പുറത്തിറക്കുന്നത്. സിം കാര്‍ഡ് ഇല്ലാതെ വൈഫൈ സൗകര്യം മാത്രം ഉപയോഗിച്ച് ഫോണ്‍ ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നു പദ്ധതി ഉദ്ഘാടനം ചെയ്തു ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ടെലികോം വകുപ്പിന്റെ ഉന്നതാധികാര സമിതിയായ ടെലികോം കമ്മീഷന്‍ ടെലികോം ലൈസന്‍സുള്ള രാജ്യത്തെ ഏതു കമ്പനിക്കും ആപ്ലിക്കേഷന്‍ അടിസ്ഥാനമായുള്ള നെറ്റ് കോള്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഏത് സേവന ദാതാവിന്റെയും വൈഫൈ, 3ജി അല്ലെങ്കില്‍ 4ജി ഡാറ്റ സൗകര്യം ഉപയോഗിച്ച് കോള്‍ ചെയ്യാവുന്നതാണ്.ആഗസ്ത് ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വിങ്‌സ് സേവനത്തിന് 1,099 രൂപ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചാര്‍ജായി നല്‍കണം. ഇതിലൂടെ ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് വീഡിയോ, ഓഡിയോ കോളിങ് സൗകര്യം ലഭിക്കും. ഐഎസ്ഡി സേവനത്തിന് 2,000 രൂപ നല്‍കണം.
Next Story

RELATED STORIES

Share it