palakkad local

ആദ്യത്തെ കര്‍ഷക സമരം നടത്തിയത് അയ്യങ്കാളി : ഡെപ്യൂട്ടി സ്പീക്കര്‍



പട്ടാമ്പി: ആദ്യത്തെ കര്‍ഷക സമരം നടത്തിയത് അയ്യങ്കാളിയാണെന്ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി പറഞ്ഞു. ഷൊര്‍ണൂരില്‍ നടന്ന ബാബാസാഹേബ് അംബേദ്കര്‍ മെമ്മോറിയല്‍ സോഷ്യല്‍ ട്രാന്‍ ഫര്‍മേഷന്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും ആറാമത് മഹാത്മാ അയ്യങ്കാളി അക്ഷര പൂരസ്‌കാര സമര്‍പ്പണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.പൊതു സമൂഹം അംഗീകരിക്കപ്പെട്ട നേതാവാണ് അയ്യങ്കാളി. അയ്യങ്കാളിക്ക് മുമ്പുള്ള തലമുറക്കും ഇപ്പോഴത്തെ തലമുറക്കും നിരവധി പീഡനങ്ങളാണ് നേരിടേണ്ടി വരുന്നത്. അയ്യങ്കാളിയുടെ കാലത്ത് അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. അയ്യങ്കാളിയുടെയും അംബേദ്കറിന്റെയും വീക്ഷണങ്ങള്‍ ദീര്‍ഘങ്ങളായിരുന്നു. ഇവ പ്രചരിപ്പിക്കപ്പെടണം. സാധുജന പരിപാല നസംഘത്തിന്റെ പ്രവര്‍ത്തകരായ ശീതങ്കനും, ബഷീറുമായിരുന്നു ആദ്യകാലങ്ങളില്‍ കര്‍ഷക തൊഴിലാളി നേതൃത്വത്തിലെത്തിയത്. അയ്യങ്കാളിയെ അടയാളപ്പെടുത്താത്ത ഒരു കാലഘട്ടത്തിലാണ് ഇവിടെ ജാതി ഉപജാതി സംഘട നകള്‍ ഉണ്ടായത്. സാധുജന പരിപാലന സംഘം എങ്ങനെ പുലയ മഹാസഭയായി എന്നും അയ്യങ്കാളിയെ എന്തിനാണ് പുലയരുടെ രാജാവ് എന്ന് പറയുന്നത് എന്നും പരിശോധിക്കേണ്ടതുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. എം സി വേലായുധന്‍ അധ്യക്ഷത വഹിച്ചു. എം ഗീതാനന്ദന്‍ മുഖ്യാതിഥിയായിരുന്നു. ഇ പി കാര്‍ത്തികേയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി കെ അനില്‍കുമാര്‍, മായ പ്രമോദ്, യു പി അനില്‍ നാഗന്‍, ചോലയില്‍ വേലായുധന്‍, കെ ശിവദാസ്, എ കൃഷ്ണന്‍, സംസാരിച്ചു.
Next Story

RELATED STORIES

Share it