ആദിവാസി യുവതി കെഎസ്ആര്‍ടിസി ബസ്സില്‍ കുഞ്ഞിന് ജന്മം നല്‍കി

കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബസ്സില്‍ ആദിവാസി യുവതി കുഞ്ഞിന് ജന്മം നല്‍കി. അമ്പലവയല്‍ നെല്ലാറച്ചാല്‍ വില്ലുകുന്ന് കോളനിയിലെ ബിജുവിന്റെ ഭാര്യ കവിത(18) ആണ് കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
കല്‍പ്പറ്റ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം ഇന്നലെ രാവിലെ 9.30ഓടെ ബസ്സില്‍ പ്രസവിച്ച യുവതിയെ ഇതേ ബസ്സില്‍  അടുത്തുള്ള ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു. ബസ്സിലുണ്ടായിരുന്ന പോലിസുകാരുടെയും കെഎസ്ആര്‍ടിസി ജീവനക്കാരുടെയും സന്ദര്‍ഭോചിത ഇടപെടലിലൂടെയാണ് ഉടന്‍ ആശുപത്രിയിലെത്തിക്കാനായത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നും ആശുപത്രി അധികൃതരോട് പറയാതെ ഇവര്‍ തിരികെ പോരുകയായിരുന്നു. ഓപറേഷന്‍ ഭയന്നാണ് ഭാര്യയുടെ നിര്‍ബന്ധം കാരണം സ്വദേശത്തേക്ക് തിരിച്ചുപോന്നതെന്ന് ബിജു പറഞ്ഞു. കുഞ്ഞിന് തൂക്കക്കുറവുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തിവന്നിരുന്ന യുവതിയെ രക്തസമ്മര്‍ദം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രി  അധികൃതരുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഒന്നിന് മെഡിക്കല്‍ കോളജിലെത്തിയ ഇവര്‍ കഴിഞ്ഞ 16 ദിവസമായി ഇവിടെ ചികില്‍സയിലാണ്. പ്രസവ ത്തിന് ഇനിയും ഒരുമാസത്തിലേറെയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നതായി യുവതിയുടെ ഭര്‍ത്താ—വ് ബിജു പറഞ്ഞു. ചിലപ്പോള്‍ ഓപറേഷന്‍ വേണ്ടിവരുമെന്ന സൂചനയും നല്‍കിയിരുന്നു. ഇതോടെയാണ് രാവിലെ ആശുപത്രിയില്‍നിന്നും ഇറങ്ങി കോഴിക്കോട് -സുല്‍ത്താന്‍ ബത്തേരി ബസ്സില്‍ കയറിയത്.
മന്ത്രി വി എസ് സുനില്‍കുമാര്‍, സി കെ ശശീന്ദ്രന്‍ എംഎല്‍എ, ജില്ലാകലക്ടര്‍ എസ് സുഹാസ്, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശുപത്രിയിലെത്തി. യുവതിയുടെ ചികില്‍സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രിയും സി കെ ശശീന്ദ്രന്‍ എംഎല്‍എയും പറഞ്ഞു.  അടിയന്തര സഹായമായി യുവതിക്ക് അയ്യായിരം രൂപ നല്‍കി.
Next Story

RELATED STORIES

Share it