Flash News

ആത്മസമര്‍പ്പണവും ധീരതയും വിളിച്ചോതി ഏഴിമലയില്‍ നാവികസേന അഭ്യാസം



പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ നിന്നു വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കിയ നാവികരുടെ പട്ടാള അഭ്യാസപ്രകടനം ശ്രദ്ധേയമായി. ഇന്നലെ രാവിലെ അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്ന പ്രകടനത്തില്‍ ഇന്ത്യന്‍ നാവികസേന യുടെ 272 പേരും ഇന്ത്യന്‍ തീരദേശസുരക്ഷാസേനയുടെ 66 പേരും ബെനിന്‍, താന്‍സാനിയ രാജ്യങ്ങളില്‍ നിന്നുള്ള ഓരോ സൈനികരുമടക്കം 340 പേര്‍ അണിനിരന്നു. ശ്രീലങ്കന്‍ നാവികസേനാ ചീഫ് വൈസ് അഡ്മിറല്‍ രവീന്ദ്ര വിജ്ഗുണ രത്‌നെ പരേഡ് വിലയിരുത്തി.  ശ്രീലങ്കന്‍ നാവികസേനാ തലവന്റെ സാന്നിധ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള നാവിക സൈനിക ബന്ധം കൂടുതല്‍ ദൃഢമാക്കാനും പരസ്പര സഹകരണത്തോടെ സൈനികശക്തിയും ബന്ധവും മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഇന്ത്യന്‍ നാവിക അക്കാദമി അധികൃതര്‍ വിലയിരുത്തി.  മികച്ച പ്രകടനം കാഴ്ചവച്ച 9 നാവികര്‍ക്ക് ശ്രീലങ്കന്‍ നാവികമേധാവി അവാര്‍ഡ് നല്‍കി. വൈസ് അഡ്മിറല്‍ ആര്‍ കെ കാര്‍വി, ദക്ഷിണ നാവിക കമാന്‍ഡ് വൈസ് അഡ്മിറല്‍ വി എസ് ഭൊകാരെ, എഐസിടിഇ ചെയര്‍മാന്‍ പ്രഫ. അനില്‍ ഡി സഹസ്രബുദ്ധെ ചടങ്ങില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it