World

ആണവ നിരായുധീകരണത്തില്‍ മാറ്റം വന്നേക്കാമെന്ന് ഉത്തര കൊറിയ

സോള്‍: ത്വരിതഗതിയിലുള്ള ആണവ നിരായുധീകരണത്തില്‍ മാറ്റം വന്നേക്കാമെന്ന് ഉത്തര കൊറിയ. ഉത്തരകൊറിയന്‍ പ്രതിനിധികളുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ രണ്ടു ദിവസമായി നടത്തിയ ചര്‍ച്ചയില്‍ യുഎസ് ഏക പക്ഷീയമായ ആണവനിരായുധീകരണം എന്ന ആവശ്യം മുന്നോട്ടുവച്ചതായും ഉത്തര കൊറിയന്‍ ഔദ്യോഗിക വാത്താ ഏജന്‍സിയായ കെസിഎന്‍എ റിപോര്‍ട്ട് ചെയ്തു.
പോംപിയോയുമായുള്ള ചര്‍ച്ച വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും പൂര്‍ണവും സുതാര്യവും തിരിച്ചെടുക്കാനാവാത്ത തരത്തിലുള്ളതുമായ ആണവനിരായുധീകര—ണമാണ് യുഎസ് മുന്നോട്ടുവയ്ക്കുന്നത്.
കൊറിയന്‍ ഉപഭൂഖണ്ഡം ആണവ നിരായുധീകരിക്കുന്നതിന് ഘട്ടംഘട്ടമായുള്ള നടപടികള്‍ ഇരുഭാഗത്തു നിന്നും ഒരേസമയം ഉണ്ടാവണമെന്നും പേരു വെളിപ്പെടുത്താത്ത വിദേശകാര്യമന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് കെസിഎന്‍എ റിപോര്‍ട്ട് ചെയ്തു.   അതേസമയം ആണവ നിരായുധീകരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നു പോംപിയോ നേരത്തേ അറിയിച്ചിരുന്നു. മൂന്നാം തവണയാണ് ഉത്തരകൊറിയയിലെത്തി ചര്‍ച്ച നടത്തുന്നത്.  കഴിഞ്ഞ മാസം 12ന് സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിയില്‍ ഉത്തര കൊറിയയുടെ ആണവ നിരായുധീകരണത്തിനു ധാരണയായിരുന്നു.
Next Story

RELATED STORIES

Share it