World

ആണവ കരാറിലേക്ക് യുഎസ് മടങ്ങിവരണമെന്നു റൂഹാനി

ന്യൂയോര്‍ക്ക്: യുഎസ് ആണവ കരാറിലേക്കു മടങ്ങിവരണമെന്നും ഇറാനെ ഭീഷണിെപ്പടുത്തുന്നത് അവസാനിപ്പിക്കണമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. യുഎസുമായി യുദ്ധത്തിന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ യുഎസ് ഇറാന്‍ ആണവ കരാറിനെ പിന്തുണയ്ക്കുമെന്നാണു താന്‍ കരുതുന്നതെന്നും റൂഹാനി പറഞ്ഞു. യുഎന്‍ രക്ഷാ സമിതിയുടെ പ്രമേയത്തെയും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും യുഎസ് അംഗീകരിക്കണം. പേര്‍ഷ്യന്‍, ഗള്‍ഫ്, അഫ്ഗാനിസ്താന്‍, ഇറാഖ് പോലുള്ള പ്രദേശങ്ങളിലെ തങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചു യുഎസ് പുനരാലോചന നടത്തണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആണവ കരാറിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമായി സഹകരിക്കുമെന്നും റൂഹാനി അറിയിച്ചു. യുഎസ് ഉപരോധത്തെ മറികടക്കാനുള്ള യൂറോപ്യന്‍ യൂനിയന്റെ തീരുമാനം കരാറുമായി മുന്നോട്ടു പോവാനുള്ള സുപ്രധാന നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎന്‍ സമ്മേളനത്തിന്റെ ഭാഗമായി, രക്ഷാസമിതിയിലെ ആണവ കരാറിനെ നേരിട്ടോ, അല്ലാതെയോ പിന്തുണയ്ക്കുന്ന 14 രാജ്യങ്ങളുടെ പ്രതിനിധികളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. യുഎന്‍ മേല്‍നോട്ടത്തില്‍ രൂപീകരിച്ച കരാറില്‍ നിന്ന് കഴിഞ്ഞ മേയിലാണ് യുഎസ് ഏകക്ഷീയമായി പിന്‍മാറിയത്.

Next Story

RELATED STORIES

Share it