World

ആണവദുരന്തം ഒഴിവാക്കാന്‍ ഉച്ചകോടി സഹായിച്ചതായി ട്രംപ്‌

പ്യോങ്‌യാങ്: കിം-ട്രംപ് ഉച്ചകോടി ആഘോഷമാക്കിയും കിമ്മിന് ഹീറോ പരിവേഷം നല്‍കിയും ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍. ഉച്ചകോടിക്കിടെ കിം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെയും ഹസ്തദാനം ചെയ്യുന്നതിന്റെയും വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ പത്രങ്ങളുടെ ഒന്നാം പേജില്‍ ഇടം പിടിച്ചു.  ഉച്ചകോടിയെ ചരിത്രപരം എന്നാണു മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്്.
ലോകത്തെ ആണവ ദുരന്തത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച സഹായിച്ചതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണു കിമ്മിന് ട്രംപ് നന്ദി അറിയിച്ചത്.
അതേസമയം സിംഗപ്പൂരില്‍ നടന്ന കൂടിക്കാഴ്ചയില്‍ യുഎസ് പ്രസിഡന്റിനെ പ്യോങ്‌യാങിലേക്ക് ഉത്തര കൊറിയന്‍ ഭരണാധികാരി ക്ഷണിച്ചതായും ക്ഷണം ട്രംപ് അംഗീകരിച്ചതായും റിപോര്‍ട്ട് ഉണ്ട്. നേരത്തെ കിമ്മിനെ വൈറ്റ്ഹൗസിലേക്ക് ട്രംപ് ക്ഷണിച്ചിരുന്നു. ഇരുരാഷ്ട്രത്തലവന്‍മാരും ക്ഷണം സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നാണു വിവരം. ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി ട്രംപ് അറിയിച്ചിരുന്നു. ഉത്തരകൊറിയയുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഇത്.
Next Story

RELATED STORIES

Share it