Flash News

ആക്രമണ ഭീഷണി: ഡല്‍ഹിയിലും മുംബൈയിലും ജാഗ്രത

ആക്രമണ ഭീഷണി: ഡല്‍ഹിയിലും മുംബൈയിലും ജാഗ്രത
X


ന്യൂഡല്‍ഹി: ഡല്‍ഹിയും മുംബൈയും അടക്കമുള്ള നഗരങ്ങളിലോ രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലോ ലശ്കറെ ത്വയ്യിബയുടെ ആക്രമണമുണ്ടാവുമെന്ന റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ജാഗ്രത പ്രഖ്യാപിച്ചു. ലശ്കറെ ത്വയ്യിബയുടെ 20-21 പ്രവര്‍ത്തകര്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കു കടന്ന് ചെറുഗ്രൂപ്പുകളായി തിരിഞ്ഞിട്ടുണ്ടാവാമെന്നാണ് റിപോര്‍ട്ട്. ഇവര്‍ക്ക് ഐഎസ്‌ഐ പരിശീലനവും ലഭിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണവൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, സഞ്ചാരികള്‍ തങ്ങുന്ന ഹോട്ടലുകള്‍, തിരക്കേറിയ ചന്തകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ നുഴഞ്ഞുകയറ്റക്കാര്‍ ആക്രമണം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. പാകിസ്താനിലെ സായുധ സംഘടനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it