ആക്രമണങ്ങളെ അമര്‍ച്ച ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങളെ അതിശക്തമായി അമര്‍ച്ച ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും മുല്ലക്കര രത്‌നാകരന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ആരു ശ്രമിച്ചാലും അതിനെ കര്‍ശനമായി സര്‍ക്കാര്‍ നേരിടുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. പഞ്ചായത്ത് മെംബര്‍ ദീപുവിന്റെ നേതൃത്വത്തില്‍ 15ഓളം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണു കൈയേറ്റശ്രമം നടത്തിയത്. ഇവരില്‍ ആറു പേര്‍ അറസ്റ്റിലായി. വിയോജനങ്ങളെ ഞെരിച്ചു കൊല്ലുന്ന വിധത്തില്‍ ദേശീയ വ്യാപകമായിത്തന്നെ ആക്രമണങ്ങള്‍ നടക്കുകയാണ്. നരേന്ദ്ര ധബോല്‍ക്കര്‍ക്കും ഗോവിന്ദ് പന്‍സാെരയ്ക്കും എം എം കല്‍ബുര്‍ഗിക്കും ഗൗരി ലങ്കേഷിനുമൊക്കെ ജീവന്‍തന്നെ നഷ്ടപ്പെട്ടത് ഈ വിധത്തിലുള്ള വര്‍ഗീയതയുടെ അസഹിഷ്ണുത നിറഞ്ഞ ആക്രമണത്തിന്റെ ഫലമായിട്ടാണ്. കേരളത്തില്‍ എംടിക്കും കമലിനും എം എം ബഷീറിനും നേര്‍ക്ക് ഭീഷണികളുണ്ടായി. ഇത് അനുവദിക്കുന്ന പ്രശ്‌നമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വസംരക്ഷണവും നല്‍കുമെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല. അഭിപ്രായ സ്വാതന്ത്ര്യത്തി—ലുള്ള കടന്നുകയറ്റം രാജ്യവ്യാപകമായി നടക്കുമ്പോഴും പച്ചത്തുരുത്തായി കേരളം നിലനില്‍ക്കുന്നുണ്ട്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും മാനിക്കുന്ന പ്രബുദ്ധമായ കേരളജനത സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, അക്രമത്തില്‍ ആര്‍എസ്എസിനോ, ബിജെപിക്കോ പങ്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. പ്രസംഗത്തിനൊടുവില്‍ ചോദ്യംചോദിച്ചപ്പോള്‍ കുരീപ്പുഴ അസഹിഷ്ണുത കാണിക്കുകയായിരുന്നുവെന്നും കുമ്മനം പറഞ്ഞു.
Next Story

RELATED STORIES

Share it