Flash News

ആകാശ വിലക്ക് ഖത്തര്‍ വിമാനങ്ങള്‍ക്ക് മാത്രം യുഎഇ

ആകാശ വിലക്ക് ഖത്തര്‍  വിമാനങ്ങള്‍ക്ക് മാത്രം യുഎഇ
X


ദുബയ്:  ആകാശ വിലക്ക് ഏര്‍പ്പെടുത്തിയത് ഖത്തര്‍ വിമാനങ്ങള്‍ക്ക് മാത്രമാണന്നും മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് തങ്ങളുടെ ആകാശത്തിലൂടെ തന്നെ പറക്കാമെന്ന് യുഎഇ അറിയിച്ചു. നേരത്തെ ഖത്തറിലേക്കും തിരിച്ചും പറക്കുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്കെല്ലാം തന്നെ യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തുടങ്ങിയ വിമാനങ്ങള്‍ പാക്കിസ്ഥാന്റെയും ഇറാന്റെയും ആകാശത്തിലൂടെയായിരുന്നു ഖത്തര്‍ സര്‍വ്വീസ് നടത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് വിമാനങ്ങള്‍ക്ക് ഒന്നര മണിക്കൂര്‍ അധികം പറന്നാണ് ലക്ഷ്യ സ്ഥാനത്ത് എത്തിയിരുന്നത്.  അതേ സമയം യുഎഇയുടെ ആകാശം ഉപയോഗിക്കണമെങ്കില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും പേരും പൗരത്വവും വിമാനത്തിലെ ചരക്കിന്റെ വിവരവും കാണിച്ച് 24 മണിക്കൂര്‍ മുമ്പ് അംഗീകാരം വാങ്ങിയിരിക്കണം. അതേ സമയം ഇന്നലെ മുതല്‍  യുഎഇയുടെ വ്യാമായാന പാത ഉപയോഗിച്ചാണ് ഖത്തര്‍ സര്‍വ്വീസ് നടത്തിയതെന്ന് ജെറ്റ് എയര്‍വെയ്‌സ് വക്താവ് അറിയിച്ചു. ഖത്തര്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് ആരോപിച്ച് ഈ മാസം 8 മുതലാണ് വ്യാമയാന പാതക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. തങ്ങള്‍ ഇതേ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണന്ന് മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഖത്തറിലേക്ക് പറക്കുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it