World

അഹദ് തമീമി ഇന്ന് ജയില്‍ മോചിതയാവും

ജറുസലേം: ഇസ്രായേല്‍ സൈന്യം ജയിലിലടച്ച ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തക അഹദ് തമീമി ഇന്നു സ്വതന്ത്രയാവും. സൈന്യത്തെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്നാണ് വെസ്റ്റ് ബാങ്കിലെ നബീ സാലിഹില്‍ നിന്നു കഴിഞ്ഞ ഡിസംബറില്‍ കൗമാരക്കാരിയായ തമീമിയെയും മാതാവിനെയും പോലിസ് അറസ്റ്റ് ചെയ്തത്. സൈന്യത്തെ ആക്രമിച്ച കേസില്‍ എട്ടു മാസത്തെ തടവുശിക്ഷയായിരുന്നു ഇസ്രായേല്‍ സൈനിക കോടതി ഇവര്‍ക്ക് വിധിച്ചത്. ഇതിനിടെ, തമീമിയുടെ പരോള്‍ ഹരജി ഇസ്രായേല്‍ കോടതി നിരസിക്കുകയായിരുന്നു.
ഇന്ന് സ്വതന്ത്രയാവുന്ന തമീമിയും മാതാവും നബീ സാലിഹില്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്നാണ് വിവരം. കഴിഞ്ഞ നവംബര്‍ അവസാനത്തില്‍ ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി യുഎസ് അംഗീകരിച്ചതിനു പിന്നാലെ ഫലസ്തീനില്‍ നടന്ന പ്രക്ഷോഭത്തിനിടെയാണ് തമീമി സൈനികനെ അടിച്ചത്.
തന്റെ ബന്ധുവായ ബാലനെ മര്‍ദിക്കുകയായിരുന്ന ഇസ്രായേല്‍ സൈന്യത്തെ പ്രതിരോധിക്കുകയായിരുന്നു തമീമി. ആംനസ്റ്റി അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും തമീമിയുടെ അറസ്റ്റിനെ അപലപിക്കുകയും ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it