thiruvananthapuram local

അസ്ഥികളിലെ ക്യാന്‍സര്‍ - ഒന്‍പതാമത് മെഡിക്കല്‍ കോണ്‍ഫറന്‍സ്



തിരുവനന്തപുരം: ബോണ്‍ ക്യാന്‍സര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന അസ്ഥികളിലെ ക്യാന്‍സറിനെക്കുറിച്ചുള്ള ഒമ്പതാമത് വാര്‍ഷിക മെഡിക്കല്‍ കോണ്‍ഫറന്‍സ് ഇന്നലെ ഹോട്ടല്‍ ഹില്‍ട്ടണ്‍ ഇന്നില്‍ നടന്നു. കേരള ഓര്‍ത്തോപീഡിക് അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ഡോ.ടിഗ്ഗി തോമസ് ജേക്കബ്ബ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. ഓര്‍ത്തോപീഡിക്‌സ്, പാത്തോളജി, റേഡിയോളജി, മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി എനന്നീ വിഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ അസ്ഥികളിലെ ക്യാന്‍സര്‍ നിര്‍ണ്ണയത്തെക്കുറിച്ചും അവയുടെ ചികിത്സാരീതികളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചു. കേരളത്തിലങ്ങോളമുള്ള നൂറിലധികം ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. അസ്ഥികളില്‍ ക്യാന്‍സര്‍ ബാധിച്ച കുട്ടികളെ സഹായിക്കുന്നതിനും പൊതുജനങ്ങളേയും ഡോക്ടര്‍മാരേയും  ഈ അസുഖത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി രൂപീകരിച്ച ചാരിറ്റബിള്‍ സൊസൈറ്റിയാണ് ബോണ്‍ ക്യാന്‍സര്‍ ഫൗണ്ടേഷന്‍.ഡോ.കെ സി ഗോപാലകൃഷ്ണന്‍, ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. സുബിന്‍ സുഗത്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ അനൂപ് എസ് പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it