അസോ. സമ്മേളനങ്ങളിലെ മുദ്രാവാക്യംറേഞ്ച് ഐജിമാര്‍ റിപോര്‍ട്ട് നല്‍കണം: ഡിജിപി

തിരുവനന്തപുരം: പോലിസ് സേനയിലെ രാഷ്ട്രീയ അതിപ്രസരവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദേശം.
പോലിസ് അസോസിയേഷന്‍ സമ്മേളനങ്ങളിലെ രാഷ്ട്രീയ അതിപ്രസരത്തെ തുടര്‍ന്ന് സേനയിലെ അച്ചടക്കം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് റിപോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് അന്വേഷണം. അസോസിയേഷന്‍ സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയും രക്തസാക്ഷി അനുസ്മരണവും ഉള്‍െപ്പടെയുള്ള വിവാദങ്ങളില്‍ റേഞ്ച് ഐജിമാര്‍ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കണം. ചട്ടലംഘനം ഉള്‍പ്പെടെ അന്വേഷിക്കാനും ഡിജിപി നിര്‍ദേശിച്ചു.
സംഭവത്തില്‍ ഒരു ഉദേ്യാഗസ്ഥന്റെ മാത്രം അന്വേഷണം പ്രായോഗികമല്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഓരോ ജില്ലയിലും നടന്ന സംഭവത്തെക്കുറിച്ച് അതത് ഐജിമാര്‍ അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചത്. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ ഉ—ദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടാവും.
അതേസമയം, പോലിസില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്നും വിവിധ ജില്ലകളില്‍ നടന്ന പോലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും ചട്ടലംഘനമാണെന്നും രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് കഴിഞ്ഞദിവസം റിപോര്‍ട്ട് നല്‍കിയിരുന്നു.
രാഷ്ട്രീയ ആഭിമുഖ്യം ജോലിയെ ബാധിച്ചാല്‍ പോലിസിന്റെ അച്ചടക്കവും വിശ്വാസ്യതയും തകരുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍മുഖ്യമന്ത്രിമാരെ സമ്മേളനങ്ങളില്‍ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്നുവെന്നും നിയമാവലി മറികടന്ന് സംഘടനയുടെ ലോഗോയില്‍ മാറ്റംവരുത്തിയെന്നും അടിയന്തര ഇടപെടീല്‍ വേണമെന്നും ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ്കുമാര്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നടപടി.
Next Story

RELATED STORIES

Share it