palakkad local

അശ്വതിയുടെ ആത്മഹത്യ: ഇന്ന് കലക്ടറേറ്റ് ധര്‍ണ

പാലക്കാട്: ആലത്തൂര്‍ ശ്രീനാരായണ ഗുരു കോളജിലെ രണ്ടാംവര്‍ഷ ബിഎസ് സി വിദ്യാര്‍ഥി അശ്വതിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്്റ്റ് ചെയ്യണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നുമാവശ്യപ്പെട്ട് അഖിലകേരള വിശ്വകര്‍മ മഹാ സഭ ഇന്ന് കലക്ട്രേറ്റ് ധര്‍ണ നടത്തും.
അശ്വതിയുടെ മരണത്തിന് ഉത്തരവാദികളായ നാല് സഹപാഠികളെയും ഒരു അധ്യാപികയെയും സംരക്ഷിക്കുന്ന നിലപാടാണ് പോലിസിനും കോളജധികൃതര്‍ക്കുമുള്ളതെന്നും അഖില കേരള വിശ്വകര്‍മമഹാ സഭ ഭാരവാഹികളും കുടുംബവും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മരണം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യാനോ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ പോലിസിന് കഴിഞ്ഞിട്ടില്ല. സഹപാഠികളുടെയും അധ്യാപികയുടെയും മാനസികപീഡനമാണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന് ഇവരുടെ പേരെഴുതി അശ്വതി ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നിട്ടും പ്രതികള്‍ക്കെതിരേ നടപടിയെടുക്കാത്തത് അവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഉള്ളതുകൊണ്ടാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
10ന് കോട്ട മൈതാനത്തുനിന്നാണ് പ്രതിഷേധ ജാഥ ആരംഭിക്കുക. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി രാജന്‍ ആചാരി, സംസ്ഥാന പ്രസിഡന്റ് ഷണ്‍മുഖനാചാരി, അശ്വതിയുടെ പിതാവ് മണികണ്ഠന്‍, സഹോദരി സുഷമ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it