അവിശ്വാസ പ്രമേയം 17ന് നല്‍കും; നിലപാട് വ്യക്തമാക്കാതെ സിപിഎം
BY kasim kzm11 April 2018 4:27 AM GMT
kasim kzm11 April 2018 4:27 AM GMT
സികെഎസ്
പാലക്കാട്: നഗരസഭയില്‍ സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍ക്കെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കേണ്ടത് ആര്‍ക്കെന്നതില്‍ വ്യക്തത വന്നതോടെ പരുങ്ങിലിലാവുന്നത് സിപിഎം. കോഴിക്കോട് മേഖല നഗരകാര്യ റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ക്ക് ഏപ്രില്‍ 17ന് യുഡിഎഫ് അവിശ്വാസം നല്കുമെന്നാണറിയുന്നത്. എന്നല്‍ ഇതുവരെ എല്‍ഡിഎഫ് തങ്ങളുടെ നിലപാട് പുറത്തറിയിച്ചിട്ടില്ല.
പ്രമേയത്തെ പിന്താങ്ങുമോയെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം ഇന്നലെയും വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. അഴിമതിയുടെ കൂത്തരങ്ങായ സംസ്ഥാനത്തെ ഏക ബിജെപി നഗരസഭയെ താഴെയിറക്കാന്‍ എന്താണ് തടസ്സമെന്ന് സിപിഎം തുറന്നു പറയണമെന്നാണ് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന് ആവശ്യപ്പെട്ടത്. പ്രമേയം പിന്തുണച്ചാലും എതിര്‍ത്താലും ഉപതിരഞ്ഞെടുപ്പായ ചെങ്ങന്നൂരില്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നതാണ് എല്‍ഡിഎഫിനെ വെട്ടിലാക്കുന്നത്. യുഡിഎഫുമായി കൈകോര്‍ത്താല്‍ ബിജെപി അനു കൂല തരംഗത്തെയാണ് പാര്‍ട്ടി ഭയക്കുന്നത്. അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ തന്നെ ബിജെപി കോണ്‍ഗ്രസ്-സിപിഎം സഖ്യം ആരോപിച്ച് രംഗത്തെത്തിയിരുന്നു.
പ്രമേയം എതിര്‍ക്കുകയാണെങ്കില്‍ ആര്‍എസ്എസ് ബാന്ധവമാണ് സിപിഎമ്മില്‍ ആരോപിക്കപ്പെടുക. കൂടാതെ ബിജെപിയെ താഴെയിറക്കാന്‍ യുഡിഎഫുമായി കൈകോര്‍ക്കാമെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎം പാലക്കാട്ട് പ്രാവര്ത്തികമാക്കുമൊയെന്നും കണ്ടറിയണം.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT