അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരണം; പിന്തുണയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച സിനിമാ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുരസ്‌കാര വിതരണത്തിലുണ്ടായ അസ്വാരസ്യവും അസ്വസ്ഥതകളും കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഉല്‍പന്നമാണെന്നും അവാര്‍ഡ് ജേതാക്കള്‍ നടത്തിയ പ്രതിഷേധം ന്യായമാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കീഴ്‌വഴക്കം ലംഘിച്ചു പുരസ്‌കാര വിതരണത്തില്‍ എന്തിനു പന്തിഭേദം സൃഷ്ടിച്ചു എന്ന് കേന്ദ്ര ഭരണ നേതൃത്വം വിശദീകരിച്ചിട്ടില്ല. സ്മൃതി ഇറാനിക്കു വേണ്ടി രാഷ്ട്രപതിയെ വിവാദത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ചടങ്ങിനെത്താതെ പ്രതിഷേധിച്ചവര്‍ പുരസ്‌കാരം തിരസ്‌കരിച്ചിട്ടില്ല. അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും കോയ്മയ്‌ക്കെതിരേ രാജ്യത്താകെ വളര്‍ന്നുവരുകയും ശക്തിപ്പെടുകയും ചെയ്യുന്ന പ്രതിഷേധത്തിന്റെ കനലാണ് ചലച്ചിത്രരംഗത്ത് എരിയുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
Next Story

RELATED STORIES

Share it