malappuram local

അവസരവാദ വക്താവ് ജലീല്‍ രാഷ്ട്രീയ മൂല്യം പഠിപ്പിക്കേണ്ട എസ്ഡിപിഐ

പരപ്പനങ്ങാടി: അവസരവാദ വക്താവായ കെ.ടി ജലീല്‍ എസ്ഡിപിഐയെ രാഷ്ട്രീയ മൂല്യം പഠിപ്പിക്കേണ്ടന്ന് ജില്ല സിക്രട്ടറി എ കെ മജീദ്. താനൂരില്‍ പുതിയതായി തിരഞ്ഞെടുത്ത എസ്ഡിപിഐ. ജില്ല ഭാരവാഹികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
താനൂര്‍ ബേക്കറി കേസില്‍ സിപിഎം നടത്തിയത് കലാപം നടത്താനുള്ള തന്ത്രമായിരുന്നു.  പക്ഷെ തെളിവുകള്‍ തിരിഞ്ഞ് കുത്തിയത് വിനയായി. ഫസല്‍ കേസില്‍ കൊടിയേരി ബാലകൃഷ്ണന്‍ നടത്തിയത് പോലെയുള്ള കളിയാണ് ജലീല്‍ നടത്തിയത്. എന്നും സ്വന്തം അവസരങ്ങള്‍ക്ക് മാത്രം പോയ ജലീല്‍ ലീഗില്‍ ഉള്ളപ്പോള്‍ ചെങ്കൊടി പിടിക്കുക എന്നത് ആത്മഹത്യപരമാണന്നാണ് പറഞ്ഞ് നടന്നിരുന്നത്.
മുസ്‌ലീം നാമത്തിന്റെ പേരി ല്‍ ആനുകൂല്യങ്ങള്‍ കൈപറ്റാ ന്‍ ചെങ്കൊടിയെ പുണര്‍ന്ന് ന്യൂനപക്ഷ സമുദായത്തെ കള്ളന്‍മാരും കുഴപ്പക്കാരുമാക്കിയാല്‍ വലിയ ഭവിഷത്ത് നേരിടേണ്ടി വരുമെന്നും പിരിച്ചെടുത്ത പണം തിരിച്ച് നല്‍കി ബേക്കറി കൊള്ള നഷ്ടത്തിന് സിപിഎം ഫണ്ടിനെ ആശ്രയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ജില്ല പ്രസി. സി പി ലത്തീഫ് , വൈസ് പ്രസി. അഡ്വ:സാദിഖ് നടുത്തൊടി, ജില്ല നേതാക്കളായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, സലീം കുറ്റിപ്പുറം, എ സൈതലവി ഹാജി, ഹംസ മഞ്ചേരി, തിരൂരങ്ങാടി മണ്ഡലം പ്രസി. ഹമീദ് പരപ്പനങ്ങാടി, താനൂര്‍ മണ്ടലം പ്രസി. സദഖത്തുള്ള സംസാരിച്ചു. ജില്ല നേതാക്കളെ താനൂര്‍ നടക്കാവില്‍ നിന്ന് നൂറ് കണക്കിന് പ്രവര്‍ത്തകരാല്‍ ആനയിച്ചു. റാലിക്ക് സുലൈമാന്‍, ഗഫൂര്‍ താനൂര്‍, ലത്തീഫ് പാലേരി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it