അവയവദാനം: സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി ശരിവച്ചു

കൊച്ചി: അവയവദാനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി ശരിവച്ചു. 2017 നവംബര്‍ 24ലെ സിംഗിള്‍ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 15ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കൊണ്ടുവന്ന മാര്‍ഗനിര്‍ദേശങ്ങളെ ചോദ്യംചെയ്തു മലപ്പുറം സ്വദേശി മുഹമ്മദ് അബ്ദുല്‍ നാസര്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
അവയവദാതാവായ കുടുംബാംഗമല്ലാത്ത വ്യക്തിക്ക് പ്രതിഫലം നല്‍കുന്നതു സംബന്ധിച്ച വ്യവസ്ഥയാണു ഹരജിയില്‍ ചോദ്യംചെയ്യപ്പെട്ടിരുന്നത്. അവയവദാതാവില്‍ നടത്തുന്ന പരിശോധനയ്ക്കും ശസ്ത്രക്രിയക്കുമുള്ള ചെലവ് സ്വീകര്‍ത്താവ് വഹിക്കണം, ദാതാവിന് തൊഴില്‍ നഷ്ടപ്പെടുന്നതിനാല്‍ മൂന്നു മാസത്തേക്ക് പ്രതിമാസം 50000 രൂപ വീതം നല്‍കണം,  ഓരോ ദാതാവിനും സര്‍ക്കാര്‍ ചെലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണം, തുടങ്ങിയ വ്യവസ്ഥകളെയാണു ഹരജിയില്‍ ചോദ്യംചെയ്യുന്നത്. മനുഷ്യ അവയവങ്ങളുടെ വാണിജ്യ ഇടപാടുകള്‍ നിരോധിക്കുന്ന 1994ലെ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആക്റ്റിലെ 19ാം വകുപ്പിന്റെ ലംഘനമാണു മാര്‍ഗനിര്‍ദേശങ്ങളെന്നു ഹരജിക്കാരന്‍ വാദിച്ചു. പുതിയ വ്യവസ്ഥ അവയവമാറ്റം വാണിജ്യവല്‍ക്കരിക്കാന്‍ ഇടയാക്കും. ഇത്തരം വാണിജ്യവല്‍ക്കരണം നിയമപ്രകാരം കുറ്റകരമാണെന്നും ഹരജിക്കാരന്‍ വാദിച്ചു. പക്ഷേ, ഈ വാദങ്ങള്‍ ഹൈക്കോടതി തള്ളി. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവയവദാതാവിന്റെ ഭാവിജീവിതത്തില്‍ ക്ഷേമം ഉറപ്പുവരുത്താന്‍ വേണ്ടി മാത്രമാണെന്നു കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it