Pathanamthitta local

അവഗണനയ്‌ക്കെതിരേ കോണ്‍ഗ്രസ്സിന്റെ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും

പത്തനംതിട്ട: ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിക്ക് ആവശ്യമായ തുക അനുവദിക്കാത്തത് ഉള്‍പ്പെടെ സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് കാട്ടുന്ന അവഗണനയ്—ക്കെതിരെ ജനുവരി ആദ്യവാരം  ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ അംഗങ്ങളുടെ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുവാന്‍ ഡിസിസി തീരുമാനിച്ചു. ലൈഫ് മിഷന്‍, ഹരിതകേരളം, ജനകീയാസൂത്രണം, പൊതുവിജ്ഞാന സംരക്ഷണ യജ്ഞം പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിക്കാതെ, വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്നും ചെലവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസപ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിരിക്കുകയാണ്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ ലൈഫ് മിഷന്‍ ഭവനനിര്‍മ്മാണ പദ്ധതി നടപ്പാക്കുവാന്‍ 50 സെന്റ് സ്ഥലം കണ്ടെത്തണമെന്ന നിര്‍ദ്ദേശം അപ്രായോഗീകമാണെന്നും ജനപ്രതിനിധികളുടെ സംഗമം കുറ്റപ്പെടുത്തി.   ഡിസിസി പ്രസിഡന്റ് ബാബുജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണദേവി അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്മാമ്മന്‍ കൊണ്ടൂര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്—സണ്‍ രജനി പ്രദീപ് സംസാരിച്ചു.
Next Story

RELATED STORIES

Share it