kasaragod local

അളവില്‍ കൃത്രിമം; പെട്രോള്‍ ബങ്ക് സീല്‍ ചെയ്തു



മഞ്ചേശ്വരം: അളവുകുറച്ചും നിശ്ചിതവിലയെക്കാള്‍ കൂടിയ വില ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയും ഡീസല്‍ വില്‍ക്കുകയായിരുന്ന മിയാപദവിലെ പെട്രോള്‍ ബങ്ക് ലീഗല്‍ മെട്രോളജി അസി.കണ്‍ട്രോളറുടെ നേതൃത്വത്തില്‍ സീല്‍ ചെയ്തു. കഴിഞ്ഞ 15ന് ഡീസലിനു ഓയില്‍ കമ്പനികള്‍ രണ്ടു രൂപ വിലകുറച്ചിരുന്നു. എന്നാല്‍ അതിനു ശേഷം കഴിഞ്ഞ ദിവസം വരെ നേരത്തേയുള്ള വില പ്രകാരമാണ് മിയാപദവിലെ പെട്രോള്‍ പമ്പ് ഡീസല്‍ വിറ്റതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പെട്രോള്‍ പമ്പ് മുദ്രവച്ചത്. പെട്രോള്‍ പമ്പുകളിലെ കൗണ്ടിങ് മെഷീനില്‍ ചിപ്പ് ഉപയോഗിച്ചു പള്‍സ് കൂട്ടിക്കാണിക്കുകയും അങ്ങനെ നല്‍കാത്ത ഡീസല്‍ നല്‍കിയതായി മീറ്ററില്‍ കാണിച്ച് അതിന് വില ഈടാക്കുകയുമായിരുന്നു അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് ആസ്ഥാനമായി ഒരു സംഘം ഇതിനു വേണ്ടി പ്രത്യേക ചിപ്പുകള്‍ ഇറക്കിയതായി കേന്ദ്രസര്‍ക്കാര്‍ കണ്ടുപിടിക്കുകയും അളവും വിലയും ഉപയോഗിച്ചു തട്ടിപ്പാക്കുന്ന പെട്രോള്‍ ഡീസല്‍ ബങ്കുകള്‍ കണ്ടു പിടിച്ചു നടപടിയെടുക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുകയും ചെയ്തിരുന്നു. കാസര്‍കോട് ലീഗല്‍ മെട്രോളജി അസി.കണ്‍ട്രോളര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ നിയോഗിച്ച പ്രത്യേക സ്‌ക്വാഡാണ് തട്ടിപ്പു കണ്ടുപിടിച്ചത്.
Next Story

RELATED STORIES

Share it