malappuram local

അലൈന്‍മെന്റിലെ അപാകത പരിഹരിക്കണമെന്ന്‌

പൊന്നാനി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി നഷ്ട്‌പ്പെടുന്നവര്‍ക്ക് നിലവിലെ വിപണി വിലപ്രകാരം ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ ലഭ്യമാക്കണമെന്നും വെളിയങ്കോട് ഉള്‍പ്പെടയുള്ള പ്രദേശങ്ങളിലെ അലൈന്‍മെന്റിലെ അപാകത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട്  വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രമേയം പാസാക്കി.
വെള്ളിയാഴ്ച വിളിച്ചുചേര്‍ത്തവെളിയങ്കോട് പഞ്ചായത്ത് അടിയന്തിര ബോര്‍ഡ് യോഗത്തിലാണ് വൈസ് പ്രസിഡന്റ് കെ കെ ബീരാന്‍കുട്ടി പ്രമേയം അവതരിപ്പിച്ചത്.  ഏകകണ്ഠമായി പാസാക്കി.  നഷ്ടപരിഹാരത്തുക ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പായി ഭൂവുടമകള്‍ക്ക് നല്‍കുക, വീട് നഷ്ട്‌പ്പെടുന്നവരില്‍ അഞ്ച് സെന്റി ല്‍  താഴെയുള്ളവര്‍ക്ക് പുതിയ വീട് നിര്‍മിക്കുമ്പോള്‍ കെട്ടിട ചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കുക, വെളിയങ്കോട് അങ്ങാടിയിലെ തൊഴില്‍ നഷ്ട്‌പ്പെടുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കുക, വെളിയങ്കോട് ഉമര്‍ഖാസി ജാറത്തിനോട് ചേര്‍ന്നുള്ളതും പുരാധനവുമായ ഖബര്‍സ്ഥാനുകള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രമേയത്തെ പിന്തുണച്ച് വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് എം കെ  പ്രേമജ സുധീര്‍, എം കെ ഇബ്രാഹിം, എ കെ ചന്ദ്രന്‍, ഷാജിറ മനാഫ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it