Flash News

അലീഗഢ് ഗസ്റ്റ് ഹൗസിലെ സര്‍ സയ്യിദിന്റെ ചിത്രം നീക്കി മോദിയുടെ പടം വച്ചു

അലീഗഢ് ഗസ്റ്റ് ഹൗസിലെ സര്‍ സയ്യിദിന്റെ ചിത്രം നീക്കി മോദിയുടെ പടം വച്ചു
X


ലക്‌നോ: യു പി പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള അലീഗഢ് അതിഥി മന്ദിരത്തിലെ സ്വീകരണ മുറിയിലുണ്ടായിരുന്ന അലീഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റി സ്ഥാപകന്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്റെ ഛായാ ചിത്രം രഹസ്യമായി നീക്കം ചെയ്ത് പകരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത് സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവു പ്രകാരമാണ് ഛായാചിത്രം മാറ്റിയതെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഛായാചിത്രവും സര്‍ക്കാര്‍ ഉത്തരവനുസരിച്ച് സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. സര്‍ സയ്യിദിന്റെ ഛായാചിത്രം എന്തു കൊണ്ടു നീക്കം ചെയ്തു എന്നതിനു പ്രത്യേക കാരണങ്ങളൊന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നുമില്ല. ഇതു സംബന്ധിച്ച് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് സി ബി സിങ് പറഞ്ഞു. ഗസ്റ്റ് ഹൗസ് പൊതുമരാമത്ത് വകുപ്പിന്റെ സ്വത്താണെന്നും ഇവിടെ പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് പ്രോട്ടോകോളിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it