Flash News

അലിഗഡ് : പുതിയ കോഴ്‌സുകള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടും



തിരുവനന്തപുരം: അലിഗഡ് സര്‍വകലാശാലയുടെ മലപ്പുറം കേന്ദ്രത്തില്‍ ആവശ്യത്തിന് പുതിയ കോഴ്‌സുകള്‍ ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ സി രവീന്ദ്രനാഥ്, കെ ടി ജലീല്‍, നിയുക്ത എംപി പി കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എംഎല്‍എ, ഡയറക്ടര്‍ കെ എം അബ്ദുല്‍ റഷീദ് യോഗത്തില്‍ പങ്കെടുത്തു. അലിഗഡ് സെന്ററിന് സംസ്ഥാനം 343 ഏക്കര്‍ സ്ഥലം കൈമാറിയിട്ടുണ്ടെങ്കിലും അതിനൊത്ത രീതിയില്‍ കേന്ദ്രം വികസിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഇപ്പോള്‍ 350ല്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമാണ് പഠിക്കുന്നത്. അവരില്‍ തന്നെ കേരള വിദ്യാര്‍ഥികള്‍ കുറവാണ്. ആവശ്യമായ കോഴ്‌സുക ള്‍ ഇല്ലാത്തതും അപേക്ഷകര്‍ ഇന്റര്‍വ്യൂവിന് അലിഗഡില്‍ പോവണമെന്ന നിബന്ധനയുമൊക്കെ വിദ്യാര്‍ഥികളെ അകറ്റിനിര്‍ത്തുന്നു. പുതിയ കോഴ്‌സുകള്‍ ലഭിക്കുന്നതിന് വിദ്യാഭ്യാസമന്ത്രി അലിഗഡ് വൈസ് ചാന്‍സലറുമായി ചര്‍ച്ച നടത്തണമെന്ന് യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it