palakkad local

അറ്റകുറ്റപ്പണി നടത്തിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ല



എം വി വീരാവുണ്ണി

പട്ടാമ്പി: മധ്യവേനല്‍ അവധിക്കാലത്ത് അറ്റകുറ്റപ്പണി നടന്ന സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്  ഇതുവരെയും ലഭിച്ചില്ലെന്ന് പരാതി. സ്‌കൂള്‍ തുറന്ന് മൂന്നാഴ്ചയോളമായിട്ടും പട്ടാമ്പി ഉപ ജില്ലയിലെ സ്‌കൂളുകളില്‍ 75 ശതമാനവും  ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വിദ്യാഭ്യാസ കാര്യാലയത്തില്‍ ഹാജരാക്കിയില്ലെന്ന്  വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍  അറിയിച്ചു.പട്ടാമ്പി ഉപ ജില്ലയിലെ 80 സ്‌കൂളുകളില്‍ 21 സ്‌കൂള്‍ മാത്രമാണ് ജൂണ്‍1ന് മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്  നല്‍കിയത്. ബാക്കി 60 ഓളം വരുന്ന വിദ്യാലയങ്ങളാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടത്. സ്‌കൂളിലെ പ്രധാന അധ്യാപകരാണ് നഗരസഭയിലും ഗ്രാമപ്പഞ്ചായത്തുകളിലും അപേക്ഷ നല്‍കേണ്ടത്. പഞ്ചായത്തുകളില്‍ നിന്നുള്ള എന്‍ജിനീയര്‍മാരോ അവരുടെ അഭാവത്തില്‍ തത്തുല്യ യോഗ്യത ഉള്ളവരോ ആണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തേണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമയ ബന്ധിതമായി സ്‌കൂളുകളില്‍ പോയി പരിശോധന നടത്തിയാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. യഥാസമയം പട്ടാമ്പി നഗരസഭയിലും മറ്റു ഗ്രാമപ്പഞ്ചായത്തുകളിലും അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പരിശോധന നടത്താന്‍ കാല താമസം നേരിട്ടതാണ് നടപടികള്‍ വൈകാന്‍ കാരണമെന്നാണ് പ്രധാനാധ്യാപകര്‍ പറയുന്നത്. അതേസമയം, പല വിദ്യാലയങ്ങളിലൂം അറ്റകുറ്റ പണികള്‍ താമസിച്ചാണ് തുടങ്ങിയതെന്നും പണി തീര്‍ക്കാന്‍ വൈകിയതിനാലാണ്   പഞ്ചായത്ത് എന്‍ജിനീയര്‍മാര്‍ പരിശോധിക്കാന്‍ കാല താമസം നേരിട്ടതെന്നും പഞ്ചായത്ത് ജീവനക്കാരന്‍ തേജസിനോട് പറഞ്ഞു. ആവശ്യമായ നടപടി ബന്ധപ്പെട്ടവരില്‍ അടിയന്തരമായി ഉണ്ടാവണമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Next Story

RELATED STORIES

Share it