Flash News

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് നാളെ മുതല്‍ പ്രദര്‍ശനത്തില്‍ കേരള ടൂറിസവും.

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് നാളെ മുതല്‍ പ്രദര്‍ശനത്തില്‍ കേരള ടൂറിസവും.
X


ദുബയ്: യാത്രാ, ടൂറിസം മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന 25 മത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് ദുബയില്‍ നാളെ ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കുന്നു. നാല് ദിവസം നീണ്ട് നില്‍ക്കുന്ന പ്രദര്‍ശനത്തിനായി ഇന്ത്യയടക്കമുള്ള 125 രാജ്യങ്ങളില്‍ നിന്നുള്ള 2500 സ്ഥാപനങ്ങളാണ് ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നായി ഇന്ത്യ ടൂറിസം, കേരള ടൂറിസം, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, മധ്യപ്രദേശ് ടൂറിസം, ജമ്മു കശ്മീര്‍ ടൂറിസം അടക്കമുള്ള നൂറോളം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. കേരള ടൂറിസത്തെ പ്രതിനിധീകരിച്ച് ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്ക് ഐ.എസ്.എസ്. ദുബയിലെത്തിയിട്ടുണ്ട്. ട്രാവല്‍സ്, വിമാന കമ്പനികള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ വിനോദ സഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും പ്രചരണത്തിനുമായി പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. പ്രദര്‍ശനത്തിന്റെ ഭാഗമായി ഗ്ലോബല്‍ ഹലാല്‍ ടൂറിസം, നവ മാധ്യമങ്ങളിലൂടെ എങ്ങനെ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കാം, അടുത്ത 25 വര്‍ഷത്തെ ആതിഥ്യ മര്യാദകള്‍, ശരിയായ സന്ദര്‍ശകരെ എങ്ങനെ കണ്ടെത്താം, ഭാവിയിലെ യാത്രാ സൗകര്യങ്ങള്‍ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ സംവാദവും നടത്തും. രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെയാണ് സന്ദര്‍ശന സമയം.
Next Story

RELATED STORIES

Share it