Pathanamthitta local

അറിഞ്ഞും അനുഭവിച്ചും കാടിന്റെ മക്കള്‍ ; ഗോത്രവര്‍ഗ കുട്ടികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കി പരിശീലനം



ആങ്ങമൂഴി: മൂഴിയാര്‍ സ്‌കൂളിലെ സതീഷും മഹേഷും ജ്യോതിഷും തെയ്യവേഷം കെട്ടി നിറഞ്ഞാടി. പാശ്ചാത്യ സംഗീതത്തിനൊത്ത് അട്ടത്തോട് സ്‌കൂളിലെ അമലേന്ദുവും അരുണയും ദേവയും ചുവടുവച്ചു.  ജില്ലാചൈല്‍ഡ് പ്രൊട്ടക് ഷന്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗോത്ര വര്‍ഗ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അവധിക്കാല ജീവിത നൈപുണ്യ ക്യാംപിന്റെ സമാപനത്തിലാണ് ഈ വിസ്മയ കലാപ്രകടനങ്ങള്‍ നടന്നത്. സുഭക്ഷിത ബാല്യം സുന്ദര ബാല്യം പദ്ധതിയുടെ ഭാഗമായാണ് അട്ടത്തോട്മൂഴിയാര്‍ മേഖലയിലെ കുട്ടികള്‍ക്കായി ക്യാംപ് സംഘടിപ്പിച്ചത്. കുട്ടികള്‍ക്ക് പുതിയ അറിവും പ്രതീക്ഷകളും പകര്‍ന്ന് നല്‍കിയ ക്യാംപ് സമാപിച്ചു. ഷിബി ടീച്ചറും അപര്‍ണ ടീച്ചറും പ്രമോദ് മാഷും പരിശീലനത്തിന് നേതൃത്വം നല്‍കി. ആങ്ങമൂഴി കാതോലിക്കേറ്റ് സെന്ററില്‍ സംഘടിപ്പിച്ച സമാപന സമ്മേളനവും കുട്ടികളുടെ കലാ സൃഷ്ടികളുടെ പ്രദര്‍ശനവും അടൂര്‍ പ്രകാശ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സീതത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലേഖാ സുരേഷ്  അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു, സ്റ്റാന്റിങ്  കമ്മിറ്റി ചെയര്‍മാന്‍മാരായ ബീനാ മോഹനന്‍, പി ആര്‍ പ്രമോദ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ ഒ അബീന്‍, ജില്ലാ പട്ടിക വര്‍ഗ വികസന ഓഫിസര്‍ വിനോദ്കുമാര്‍, എച്ച്എല്‍എഫ്പിപിടി പ്രോഗ്രാം മാനേജര്‍ വിമല്‍രവി, പ്രോഗ്രാം ആഫീസര്‍ സി എസ് അജീഷ് കുമാര്‍, പ്രസ് ക്ലബ്ബ് ഖാന്‍ജി എസ് ഷാജഹാന്‍, വാര്‍ഡ് മെംബര്‍മാരായ സജിനി സുരേഷ്, രാജന്‍, കൃഷ്ണകുമാര്‍, ഷാന്‍, നിഷ സംസാരിച്ചു.
Next Story

RELATED STORIES

Share it