World

അറസ്റ്റ് തീരുമാനിക്കാന്‍ ടോസ്; രണ്ട് പോലിസുകാരുടെ പണി പോയി

അറസ്റ്റ് തീരുമാനിക്കാന്‍ ടോസ്; രണ്ട് പോലിസുകാരുടെ പണി പോയി
X

ജോര്‍ജിയ: ട്രാഫിക് നിയമലംഘനം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്യണോ എന്ന് തീരുമാനിക്കാന്‍  മൊബൈല്‍ ഫോണിലെ കോയിന്‍ ടോസ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച രണ്ടു വനിത ഓഫീസര്‍മാരുടെ പണി പോയി. പോലിസിലുള്ള പൊതുജനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നു ആരോപിച്ചായിരുന്നു നടപടി. ജൂലായ് 26നാണ് റോസ്‌വെല്‍ സിറ്റി കമ്മ്യൂണിറ്റി റിലേഷന്‍ ഓഫിസര്‍ ജൂലി ബ്രിച്ച്ബില്‍ ഓഫിസര്‍മാരായ കോര്‍ട്ട്‌നി ബ്രൗണ്‍, ക്രിസ്റ്റി വില്‍സന്‍ എന്നിവരെ പിരിച്ചുവിട്ടതായി അറിയിച്ചത്. ഹെയര്‍ സലൂണ്‍ ജീവനക്കാരിയായ സാറ എന്ന യുവതി അല്‍പം വൈകിയതുമൂലം അമിതവേഗത്തിലാണ് വാഹനം ഓടിച്ചത്. വനിത ഓഫിസര്‍മാര്‍ വാഹനം തടഞ്ഞു നിര്‍ത്തി െ്രെഡവറുടെ പേരില്‍ നടപടി എടുക്കുന്നതിന് തീരുമാനിച്ചു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് അറസ്റ്റു ചെയ്യണമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, മറ്റൊരാള്‍ ടിക്കറ്റ് നല്‍കി വിട്ടയയ്ക്കണമെന്നും അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്നാണ് ടോസ് ചെയ്തത്. ഇവരുടെ ചര്‍ച്ച കാമറയില്‍ പതിഞ്ഞതാണ് ഇരുവര്‍ക്കും വിനയായത്. പ്രത്യേക സാഹചര്യത്തില്‍ സാറയുടെ പേരിലുള്ള ചാര്‍ജ് ഒഴിവാക്കാന്‍ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു.
Next Story

RELATED STORIES

Share it