World

അറബ് വസന്തത്തിന് ഏഴാണ്ട്: തൊഴിലില്ലായ്മയ്ക്ക്പരിഹാരമാവാതെ തുണീസ്യ

തുണീസ്: അറബ് വസന്തത്തിന്റെ ഏഴാംവാര്‍ഷികം ആഘോഷിച്ചു തുണീസ്യ. എന്നാല്‍, തൊഴിലില്ലായ്മയിലും സാമ്പത്തിക തകര്‍ച്ചയിലും പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയ അതേ അവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോഴും കടന്നുപോവുന്നതെന്നാണ് റിപോര്‍ട്ട്. 2010 ഡിസംബര്‍ 17ന് വിദ്യാസമ്പന്നനായ ഉന്തുവണ്ടി തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്തതോടെയായിരുന്നു നിഷ്‌ക്രിയരായ ഭരണാധികാരികള്‍ക്കെതിരേ ജനം തെരുവിലിറങ്ങിയത്. തുടര്‍ന്ന്, ഏകാധിപത്യത്തില്‍ നിന്നു ജനാധിപത്യത്തിലേക്ക് വഴിതുറന്നെങ്കിലും തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ജോലി ലഭിക്കാത്തതിനെത്തുടര്‍ന്ന് അഞ്ചു മക്കളുള്ള സ്ത്രീ കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തതോടെയാണ് വീണ്ടും പ്രക്ഷോഭം ഉടലെടുത്തത്. ശനിയാഴ്ച സിദി ബൗസിദ് നഗരത്തില്‍ നടന്ന റാലിക്കെതിരേ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രക്ഷോഭകാരികള്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്നായിരുന്നു പോലിസ് നടപടി. റാലി സംഘടിപ്പിച്ച ഹിസ്ബു തഹ്‌രീറിന്റെ 40 പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. അറബ് വസന്തത്തിന്റെ ഏഴാം വാര്‍ഷികത്തില്‍ നിറംമങ്ങിയ ആഘോഷങ്ങള്‍ മാത്രമാണ് അധികൃതര്‍ സംഘടിപ്പിച്ചിരുന്നത്.
Next Story

RELATED STORIES

Share it