അര്‍ബുദരോഗിയെ ഹസന്‍ തിരുവനന്തപുരത്തെത്തിച്ചത് ഏഴുമണിക്കൂര്‍ കൊണ്ട്
BY kasim kzm10 Dec 2017 2:54 AM GMT
kasim kzm10 Dec 2017 2:54 AM GMT
കാസര്‍കോട്: അര്‍ബുദ രോഗിയെ ആംബുലന്‍സില്‍ തിരുവനന്തപുരം കാന്‍സര്‍ സെന്ററില്‍ എത്തിക്കാന്‍ റോഡില്‍ സുരക്ഷയൊരുക്കി പോലീസും നാട്ടുകാരും, ഒപ്പം എസ്‌കോര്‍ട്ടുമായി ആംബുലന്‍സുകളും. അര്‍ബുദ രോഗം ബാധിച്ച് മംഗഌരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കാസര്‍കോട് പള്ളം സ്വദേശിയെയാണ് തിരുവനന്തപുരത്തെ കാന്‍സര്‍ സെന്ററില്‍ എത്തിക്കാന്‍ നാടൊന്നാകെ കൈകോര്‍ത്തത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ മംഗഌരു ആശുപത്രിയില്‍ നിന്നും ഉദുമ സിഎച്ച് സെന്ററിലെ ആംബുലന്‍സിലാണ് രോഗിയെ കൊണ്ടുപോയത്. ആംബുലന്‍സ് െ്രെഡവര്‍ ഉദുമ മുക്കുന്നോത്തിലെ ഹസനും സഹായിയും രണ്ട് നഴ്‌സുമാരുമാണ് തീവ്രപരിചരണ ഉപകരണങ്ങളുള്ള ആംബുലന്‍സില്‍ പറന്നത്. ചെറുവത്തൂര്‍ വരെ കുണിയ ശിഹാബ് തങ്ങള്‍ ആംബുലന്‍സ്, മറ്റു രണ്ട് സ്വകാര്യ ആംബുലന്‍സുകള്‍ പോലിസ്, ഡ്രൈവര്‍മാര്‍ എന്നിവര്‍ അനുഗമിക്കുകയും വഴിയിലെ ട്രാഫിക്ക് ബ്ലോക്കുകള്‍ നീക്കം ചെയ്യുകയും ചെയ്തു. മറ്റു ജില്ലകളില്‍ പ്രദേശത്തെ ഡ്രൈവര്‍മാരും നാട്ടുകാരും പോലിസും ചേര്‍ന്ന് വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ മുന്നിട്ടറങ്ങി. അര്‍ധരാത്രിയോടെ തിരുവനന്തപുരത്തേക്ക് എത്തിക്കുകയായിരുന്നു.
Next Story
RELATED STORIES
രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMT