kozhikode local

അരൂര്‍ സ്‌ഫോടനം; പോലിസ് അന്വേഷണം തുടങ്ങി

നാദാപുരം: പുറമേരി പഞ്ചായത്തിലെ അരൂര്‍ മലയാടപ്പൊയിലിലുണ്ടായ ഉഗ്രസ്ഫോടനത്തെ തുടര്‍ന്ന് മേഖലയില്‍ പോലിസ് പരിശോധന നടത്തി. ചൊവ്വാഴ്ച്ച രാത്രി വൈകിയാണ് മലയാട പൊയിലില്‍ ഉഗ്ര സ്ഫോടനമുണ്ടായത്. സ്ഫോടന ശബ്ദം കിലോമീറ്ററുകള്‍ ദൂരെ മുഴങ്ങി കേട്ടതായി നാട്ടുകാര്‍ പറയുന്നു.
നിരവധി അനധികൃത കരിങ്കല്‍, ചെങ്കല്‍ ക്വാറികളും പ്രവര്‍ത്തിക്കുന്ന മേഖലയാണ് അരൂര്‍ മലയാട പൊയില്‍. സ്ഫോടനം നടന്ന വിവരം നാദാപുരം കണ്‍ട്രോള്‍ റൂം പോലിസ് അധികൃതര്‍ സ്റ്റേഷനലും മറ്റും കൈമാറിയിരുന്നു. എന്നാല്‍ വിവമറിഞ്ഞെത്തിയ പോലിസിന് സ്ഫോടന സ്ഥലം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. രണ്ട് തവണ മേഖലയില്‍ പോലിസെത്തിയിരുന്നെങ്കിലും സ്‌ഫോട ശബ്ദം കേട്ടെന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും നാട്ടുകാരില്‍ നിന്ന് ലഭിച്ചിട്ടില്ല.
ബോംബ് സ്‌ക്വാഡും പോലിസുമാണ് മേഖലയില്‍ പലയിടങ്ങളിലായി പരിശോധന നടത്തിയത്. എന്നാല്‍ സ്‌ഫോടനം നടന്നത് ബോംബ് നിര്‍മ്മാണത്തിലാണോ, അതോ പരീക്ഷിച്ചതാണോ എന്നും വ്യക്തമല്ല. നേരത്തെ പലപ്പോഴും അരൂരിന്റെ പല ഭാഗത്തു നിന്നുമായി ബോംബുകള്‍ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് നടക്ക് മീത്തലിലുള്ള ആര്‍എസ്എസ് ശാഖക്ക് നേരെ ബോബംബേറുണ്ടായതായി ഭാരാവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it