Alappuzha local

അരൂര്‍ മണ്ഡലത്തില്‍ കൊതുകുകള്‍ പെരുകുന്നു



അരൂര്‍: അരൂര്‍ മണ്ഡലത്തില്‍ കൊതുകുകള്‍ പെരുകുന്നു. ഇതോടൊ ജനം ദുരിതത്തിലായി. വിവിധ പ്രദേശങ്ങളില്‍ അനധികൃതമായി മാലിന്യം തള്ളുന്നതാണ് കൊതുകുകള്‍ പെരുകുവാന്‍ കാരണമായിട്ടുള്ളത്. ആരോഗ്യ വകുപ്പാണ് പ്രധാനമായും കൊതുക് നശീകരണത്തിന് രംഗത്ത് ഇറങ്ങേണ്ടത്. എന്നാല്‍ വാക്കുകള്‍കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന സമീപനമാണ് അധികൃതര്‍ കാട്ടുന്നത്. കൊതുക് നശീകരണത്തിന് യാതൊരുവിധ നടപടിയും സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെയും തയ്യാറായിട്ടില്ല.കൊച്ചിമേഖലയില്‍ നിന്നും ടണ്‍കണക്കിന് മാലിന്യങ്ങളാണ് വാഹനങ്ങളിലാക്കി അരൂരില്‍ എത്തിച്ച് ദേശീയ പാതയോരങ്ങളിലും മറ്റും തള്ളുന്നത്. കഴിഞ്ഞ ദിവസം ഇടകൊച്ചി പാലത്തിന്റെ അരൂര്‍ മേഖലയില്‍ കൊച്ചിയില്‍ നിന്നും എത്തിച്ച വന്‍ തോതിലുള്ള മാലിന്യമാണ് തള്ളിയത്. ഇത്തരത്തില്‍ തള്ളിയിട്ടുള്ള മാലിന്യങ്ങള്‍ ശക്തമായ മഴയെ തുടര്‍ന്ന് ഒലിച്ച് ഇറങ്ങുന്നത് കൊതുകിന് സ്വസ്ഥവിഹാരം നടത്തുന്നതിനുള്ള കാരണമായി മാറിയിരിക്കുകയാണ്.പഞ്ചായത്തുകളിലെ പൊതുതോടുകളും കുളങ്ങളും മാലിന്യ സംഭരണ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഇവയിലൂടെ കൊതുകുകള്‍ പെരുകുന്നത് പനിയുടെ വാതില്‍ തുറന്നിടുന്നതിനുള്ള അവസരമായി മാറിയിരിക്കുകയാണ്. പ്രധാനമായും അരൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയിട്ടുണ്ട്. നട്ടുച്ച നേരത്തു പോലും കൊതുക് കടിയില്‍ നിന്നും ജനങ്ങള്‍ക്ക് രക്ഷ നേടുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.അരൂര്‍ മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ പനിബാധിതരുടെ എണ്ണം പ്രതി ദിനം വര്‍ദ്ധിച്ചു വരികയാണ്.  ഇത്തരം സാഹചര്യത്തിലും അധികൃതര്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്തുകളില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുന്നതിനുള്ള യാതൊരുവിധ നടപടിയും സ്വീകരിക്കാറില്ല.ജനങ്ങളുടെ വീടുകളില്‍ അവരവര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്ന് വ്യാപകമായി ബോവത്ക്കരണം നടത്തുന്നുണ്ട്. ഇതിനായി നല്ലൊരു ശതമാനം തുകയും വിനിയോഗിക്കുന്നുണ്ട്. എന്നാല്‍ അനധികൃതമായി മാലിന്യം തള്ളുന്നത് തടയുവാനും മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുവാനും ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതാണ് പ്രധാന കാരണം. ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.
Next Story

RELATED STORIES

Share it