Idukki local

അരിക്കുഴ ഹൈസ്‌കൂളിനായി നിര്‍മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 14ന്



തൊടുപുഴ: 84.5 ലക്ഷം രൂപ ചെലവില്‍ അരിക്കുഴ ഗവ. ഹൈസ്‌കൂളിനായി നിര്‍മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 14ന് മന്ത്രി എം എം മണി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആര്‍എംഎസ്എ ഫണ്ട്  58 ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ 12 ലക്ഷവും പി ജെ. ജോസഫ് എംഎല്‍എ അനുവദിച്ച 9.50 ലക്ഷവും അടക്കം മുതല്‍മുടക്കിയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടു നിലകളിലായി ഒമ്പത്  മുറികളുള്ള മന്ദിരം നിര്‍മിച്ചത്.1950ല്‍ പ്രൈമറി സ്‌കൂളായി പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂള്‍ 1979ല്‍ സര്‍ക്കാരിന് വിട്ടുകൊടുത്തതിനെ തുടര്‍ന്ന് അയ്യപ്പസേവാസംഘം ഗവണ്മെന്റ് യു പി സ്‌കൂള്‍ എന്ന് അറിയപ്പെട്ടു.2011ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തി. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഗ്രാമീണ മേഖലയിലെ സാധാരണക്കാരില്‍ എത്തിക്കുന്നതിനു ജനപങ്കാളിത്തത്തോടെ വിവിധ പദ്ധതികള്‍ സ്‌കൂളില്‍ നടപ്പിലാക്കി വരുന്നു. ഹൈസ്‌കൂളായി ഉയര്‍ത്തിയ 2011-12 അധ്യയന വര്‍ഷം മുതല്‍ തുടര്‍ച്ചയായി എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം ലഭിച്ചു.ഈ വര്‍ഷം 14 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 13 പേര്‍ വിജയിച്ചു. 14ന് വൈകിട്ട് നാല്  മണിക്ക് കലാപരിപാടികളോടു കൂടി ഉദ്ഘാടന സമ്മേളനം ആരംഭിക്കും. അഞ്ച്  മണിക്ക് നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാറില്‍ മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വത്സ ജോണ്‍ അധ്യക്ഷത വഹിക്കും. എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ജോര്‍ജ് ഇഗ്‌നേഷ്യസ് വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂളിന് തുടക്കമിട്ട കുടുംബത്തിലെ മുതിര്‍ന്ന അംഗം അരിക്കുഴ പുത്തന്‍പുരയില്‍  രാമകൃഷ്ണന്‍നായര്‍, സ്ഥലം സംഭാവന ചെയ്ത അരിക്കുഴ ആലംകോട്ട് ഇല്ലത്തെ മുതിര്‍ന്ന അംഗം  എ കെ കൃഷ്ണന്‍നമ്പൂതിരി, സ്‌കൂള്‍ സ്ഥാപകന്‍ തെക്കേല്‍ പപ്പുപിള്ളയുടെ മകന്‍ ടി പി  രവീന്ദ്രന്‍, എസ്എസ്എല്‍സിക്ക് ഈ വര്‍ഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അലീഷ ബെന്നി എന്നിവരെ ആദരിക്കുമെന്നും ഭാരവാഹിക ള്‍ പറഞ്ഞു. ഹെഡ്മിസ്ട്രസ് കെ എന്‍ വനജ, എ ജി സുകുമാരന്‍, പ്രോഗ്രാം കണ്‍വീനര്‍ കെ എം സാബു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it