palakkad local

അരക്കോടി രൂപയുടെ സ്വര്‍ണവുമായി രാജസ്ഥാന്‍ സ്വദേശി പിടിയില്‍

പാലക്കാട്: രേഖകളില്ലാതെ ബംഗളൂരുവില്‍ നിന്നു തൃശൂരിലേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിക്കൊണ്ടുവന്ന അരക്കോടി രൂപ വിലവരുന്ന രണ്ട് കിലോ ഏഴ് ഗ്രാം സ്വര്‍ണം കുഴല്‍മന്ദം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടി. വടക്കഞ്ചേരി ചിതലി അഞ്ചുമുറി ജങ്ഷനില്‍ നടത്തിയ വാഹന പരിശോധനയില്‍ രാജസ്ഥാന്‍ സ്വദേശിയായ ആധാറാം ചൗധരി എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തുടര്‍നടപടികള്‍ക്കായി ജിഎസ്ടി വകുപ്പിന് കൈമാറി.
കുഴല്‍മന്ദം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ സെയ്ദ് മുഹമ്മദ്, സുരേഷ് കുമാര്‍, മുഹമ്മദ് റിയാസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സതീഷ് കുമാര്‍, മധു, രമേഷ്, സ്മിത, െ്രെഡവര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it