Flash News

അയോധ്യ കേസില്‍ സുപ്രിംകോടതി വിധി എതിരായാല്‍ ഹിന്ദുക്കള്‍ പ്രക്ഷോഭം ആരംഭിക്കും:വിഎച്ച്പി

അയോധ്യ കേസില്‍ സുപ്രിംകോടതി വിധി എതിരായാല്‍ ഹിന്ദുക്കള്‍ പ്രക്ഷോഭം ആരംഭിക്കും:വിഎച്ച്പി
X


ന്യൂഡല്‍ഹി:അയോധ്യ കേസില്‍ സുപ്രിംകോടതി വിധി എതിരായാല്‍ ഹിന്ദുക്കള്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് വിഎച്ച്പി നേതാവ്. കോടതി വിധി എതിരാണെങ്കില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഹിന്ദുക്കള്‍ പ്രക്ഷേഭം ആരംഭിക്കുമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ പുതിയ പ്രസിഡന്റായ വിഎസ് കോക്‌ജെയുടെ ഭീഷണി.ഹരിദ്വാര്‍ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യ വിഷയത്തില്‍ ആറേഴ് മാസത്തിനുള്ളില്‍ സുപ്രിംകോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി വിധി വിശ്വാസത്തിന് എതിരായാല്‍ നിയമം നിര്‍മ്മിക്കാനായി ഹിന്ദുക്കള്‍ പ്രാദേശിക എം.പിമാര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതി വിധിയ്‌ക്കെതിരെയുള്ള അപ്പീലുകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. മെയ് 15നാണ് കോടതിയില്‍ ഈ ഹര്‍ജിയിന്മേല്‍ അടുത്ത വാദം നടക്കുക. ഈ പശ്ചാത്തലത്തിലാണ് വിഎച്ച്പി നേതാവിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it