World

അയല്‍രാജ്യങ്ങളില്‍ നേപ്പാളിനെ ആദ്യം പരിഗണിക്കുമെന്ന് മോദി

ജാനക്പുര്‍: അയല്‍രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണന എന്ന നയത്തില്‍ നേപ്പാളിനെ ഇന്ത്യ ആദ്യം പരിഗണിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനിടെയാണ് മോദി നേപ്പാള്‍ പ്രധാനമന്തി കെ പി ശര്‍മ ഓലിക്ക് ഉറപ്പുനല്‍കിയത്.
അയോധ്യയെയും ജാനക്പുരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസിന്റെ ഫഌഗ് ഓഫ് നിര്‍വഹിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
225 കിലോമീറ്റര്‍ വരുന്ന ബസ് സര്‍വീസ് മോദിയും ശര്‍മ ഓലിയും ചേര്‍ന്നാണ് ഫഌഗ് ഓഫ് ചെയ്തത്. ജാനക്പുരിന്റെ വികസനത്തിന് 100 കോടിരൂപയുടെ പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദുമത വിശ്വാസപ്രകാരം സീതയുടെ ജന്മസ്ഥലമാണ് നേപ്പാളിലെ ജാനക്പുര്‍.
ഇന്ത്യയുടെ സഹായത്തോടെ സംഘുവസഭാ ജില്ലയില്‍ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനവും ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്നു നിര്‍വഹിക്കും.
മോദി അധികാരത്തിലെത്തിയ ശേഷം ഇതു മൂന്നാം തവണയാണ് നേപ്പാള്‍ സന്ദര്‍ശിക്കുന്നത്. എപ്പോള്‍ പ്രശ്‌നങ്ങളുണ്ടായാലും  ഒരുമിച്ചു നിന്ന ചരിത്രമാണ് ഇരു രാജ്യങ്ങള്‍ക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it