അയര്‍ലന്‍ഡ്, അഫ്ഗാനിസ്താന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എട്ടിന് പ്രഖ്യാപിക്കും
BY vishnu vis4 May 2018 5:03 PM GMT
X
vishnu vis4 May 2018 5:03 PM GMT
ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്‍, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം എട്ടിന് പ്രഖ്യാപിക്കും. അഫ്ഗാനിസ്താനെതിരേ ടെസ്റ്റ് മല്‍സരവും അയര്‍ലന്‍ഡിനെതിരേ ട്വന്റി20 പരമ്പരയുമാണ് ഇന്ത്യ കളിക്കുന്നത്. ജൂണ്‍ 14നാണ് ഇന്ത്യ - അഫ്ഗാനിസ്താന്‍ ചരിത്ര ടെസ്റ്റ് നടത്തുക. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്താന്റെ അരങ്ങേറ്റ ടെസ്റ്റ് മല്‍സരം കൂടിയാണിത്. അതേ സമയം അഫ്ഗാനിസ്താനെതിരായ ചരിത്ര ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കളിക്കില്ല. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോഹ്‌ലി അഫ്ഗാനിസ്താനെതിരായ ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കൂടാതെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെയും എട്ടാം തീയതി പ്രഖ്യാപിക്കും. ഇംഗ്ലണ്ടിന്‍ ഇന്ത്യ മൂന്ന് വീതം ട്വന്റി20യും ഏകദിനവും അഞ്ച് ടെസ്റ്റ് മല്‍സരവുമാണ് കളിക്കുന്നത്. യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരമുണ്ടായേക്കുമെന്നാണ് റിപോര്‍ട്ടുകളുള്ളത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT