അമ്പലംകുന്ന്-റോഡുവിള റോഡ് തകര്‍ന്നു
BY fousiya sidheek20 Jun 2017 8:50 AM GMT
fousiya sidheek20 Jun 2017 8:50 AM GMT
ഓയൂര്‍:അമ്പലംകുന്ന്-ചെങ്കൂര്‍- റോഡുവിള റോഡ് തകര്‍ന്ന് തരിപ്പണമായി. ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്തവിധം റോഡ് തോടിന് സമമായി. കാലവര്‍ഷം കനത്തതോടെ അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ കാല്‍നടയാത്രപോലും ദുസ്സഹമായി. ആയൂര്‍-ഓയൂര്‍-ഇത്തിക്കര റോഡിനെയും ആയൂര്‍-പൂയപ്പള്ളി-കണ്ണനല്ലൂര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡാണിത്. പല ഭാഗങ്ങളിലും ടാറും മെറ്റലും ഇളകി വന്‍കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഹെസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബി എഡ് കോളജ്, ഓഫ് കാംപ്‌സ്, ഗവ.———പ്രൈമറി സ്‌കൂള്‍, ആര്‍ക്കിടെക്ട് കോളജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും പൊതുജനങ്ങളും സഞ്ചരിക്കുന്ന റോഡ് കൂടിയാണിത്. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനായി എംഎല്‍എ ഫണ്ടില്‍നിന്നും തുക അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT